“എസ്ക്യൂസ് മി സാർ, മെ ഐ കം ഇൻ… “
വീണ്ടും ആ കിളിനാദം എന്റെ കാതുകളെ തഴുകി എത്തി.
പെട്ടന്ന് ആണു ഞാൻ സ്ഥലകാലബോധത്തിലേക്ക് തിരിച്ചു വന്നത്.
“യെസ് കം ഇൻ.. “
എന്റെ അനുവാദം ലഭിച്ചതോടെ ക്യാബിനിന്റെ വാതിൽ മെല്ലെ തുറന്നവൾ അകത്തേക്ക് കയറി.
ഒരു വെള്ള കളർ റൗണ്ട് ടീഷർട്ടും ഒരു നീല ജീൻസും ആണു അവളുടെ വേഷം, ശരീരത്തിനോട് ചെറുതായി ഒട്ടിക്കിടക്കുന്ന വേഷം ആയിരുന്നുവെങ്കിലും എനിക്ക് അത്ര വൃത്തികേട് തോന്നിയില്ല. ഒട്ടും തടിച്ചതല്ലാത്ത അവൾക്കു ആ വസ്ത്രം നന്നായി ഇണങ്ങുന്നതായി, എനിക്ക് തോന്നി, അവൾ ആ നിറപുഞ്ചിരിയും ആയി മെല്ലെ അകത്തേക്ക് കയറി, ഞാൻ അപ്പോഴാണ് അവളുടെ മുടി മൊത്തം ആയി ശ്രദ്ധിക്കുന്നത്, അവിടിവിടെ ചെമ്പിച്ച ആ ചുരുണ്ട മുടി അവൾ ഭംഗിയായി പുറകോട്ടു കെട്ടിയിട്ടു ഉണ്ട്, എന്നാലും അനുസരണ ഇല്ലാത്ത കുട്ടിയെപ്പോലെ തുള്ളി കളിച്ചുകൊണ്ട് കുറച്ചു മുടിയിഴകൾ അവളുടെ മുഖത്തേക്ക് ചാടി കിടക്കുന്നുണ്ട്, അവൾ ഇടക്ക് ഇടക്ക് ആ മുടിയിഴകൾ തന്റെ കൈവിരൽ കൊണ്ട് ചെവിയുടെ പിന്നിലേക്ക് ആക്കുന്നു,.
അവളുടെ അധികം വിസ്താരം അല്ലാത്ത എന്നാൽ നല്ല ഭംഗിയുള്ള ആ നെറ്റിത്തടത്തിനു ആ മുടിയിഴകൾ ഒരു പ്രത്യേക തന്നെ ഭംഗിനൽകുന്നുണ്ട്,.വളരെ ഭംഗിയായി ത്രെഡ് ചെയ്തു നിർത്തിയിരിക്കുന്ന പുരികം, ചെറുതായി നീണ്ട എന്നാൽ ചെറുതായി തടിച്ച അവളുടെ മൂക്കിന് മുകളിൽ വിയർപ്പുതുള്ളികൾ കാണാമായിരുന്നു, ഞാൻ അവളുടെ ചുണ്ടുകളിലേക്ക് നോക്കി അധികം ലിപ്സ്റ്റിക് തേച്ചിട്ടില്ലെങ്കിലും അവളുടെ മേൽചുണ്ട് ചുവന്നു തുടുത്ത് ഇരിക്കുന്നു. അവൾ സംസാരിക്കുമ്പോൾ പ്രത്യേക രീതിയിൽ ഉള്ള അവളുടെ ചുണ്ടുകളുടെ ചലനം എന്നിൽ കൗതുകം ഉണർത്തി, ചെറുതായി തടിച്ച അവളുടെ കീഴ്ചുണ്ട് കാണാൻ തന്നെ പ്രത്യേക ചേലുണ്ട്,
അവൾ ചിരിക്കുമ്പോൾ വിരിയുന്ന ആ നിരയൊത്ത പല്ലുകൾ ആ ചുണ്ടിന്റെ ഭംഗി ഒന്നുകൂടി കൂട്ടുന്നത് ആയി എനിക്ക് തോന്നി.
അവൾ എന്റെ മുൻപിൽ ഉള്ള സീറ്റിലേക്ക് എത്തുന്നതിനു മുൻപേ എന്റെ കണ്ണുകളിൽ അവളുടെ സുന്ദരമായ ചിത്രം തെളിഞ്ഞു നിന്നു.
“പ്ലീസ് സിറ്റ് ഡൌൺ”