“ഇങ്ങനെ മിഴിച്ചു നില്കാതെ വന്നു വണ്ടിയിൽ കയറു
എന്റെ നൂഡിൽസെ “
ഞാൻ അവളോട് പറഞ്ഞു.
അവൾ ചിരിച്ചുകൊണ്ട് എന്റെ കൂടെ കാറിൽ കയറി,
ഞാൻ വണ്ടി എടുത്തു അവളുടെ ഫ്ലാറ്റ് ലക്ഷ്യം ആക്കി വിട്ടു.
“അജി എന്നെ നേരത്തെ എന്താ അങ്ങനെ വിളിച്ചേ “
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു,
“എങ്ങനെ ?”
“കാറിൽ കയറാൻ പോയപ്പോൾ “
“അതോ,അതു താൻ ഒന്നു കണ്ണാടിയിലേക്ക് നോക്ക് അപ്പൊ മനസ്സിൽ ആകും “
ഞാൻ പറഞ്ഞു.
അവൾ അതിനു ഒരു പുഞ്ചിരി നൽകി.
“കീർത്തി. ചേച്ചിയുടെ കൂടെ അല്ലെ താമസിക്കുന്നത് “
ഞാൻ ചോദിച്ചു.
“ഉം, ചേച്ചിയും ചേട്ടനും പിന്നെ എന്റെ പുന്നാര ചക്കി യും “
അവൾ പറഞ്ഞു.
“ആരാ ഈ ചക്കി? “
“അതു ചേച്ചിയുടെ മോൾ ആണു രണ്ടു വയസ് ആയിട്ടൊള്ളു ശെരിക്കും ഉള്ള പേര് സന ഞാൻ ചക്കി എന്ന വിളിക്കാ “
“ഉം, ചേട്ടന് എന്താ ജോലി “
“ചേട്ടൻ ഇവിടെ വന്നപ്പോൾ വേറെ കമ്പനിയിൽ ആയിരുന്നു ഇപ്പൊ കുറച്ചു നാൾ ആയിട്ട് സിംല എന്റർപ്രൈസസിന്റെ മാർക്കറ്റിംഗ് മാനേജർ ആണു “
അവൾ പറഞ്ഞു,
“ഉം,അപ്പൊ കീർത്തിക്കു നാട്ടിൽ ആരൊക്കെ ഉണ്ട് “
ഞാൻ ചോദിച്ചു.
“നാട്ടിൽ അമ്മ മാത്രേ ഒള്ളു, “
അവൾ പറഞ്ഞു.
“അപ്പൊ അച്ഛനോ ?”
ഞാൻ അതു ചോദിച്ചപ്പോൾ അവളുടെ മുഖം വാടി.
“തനിക്കു വിഷമം ആകുന്ന കാര്യം ആണെങ്കിൽ പറയേണ്ട “
ഞാൻ പറഞ്ഞു.