താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Posted by

ഞാൻ അവളുടെ അടുത്ത് ചെന്നു കൊണ്ട് ചോദിച്ചു,

“ഹേയ് ഇല്ല , ആ റിയ എന്നെ പറ്റിച്ചു, അവൾ അനൂപിന്റെ കൂടെ പോയി, അവന്റെ കൂടെ കാറിൽ കയറിയാൽ അവൻ ശല്യം ചെയ്യും എന്നു അറിയാവുന്നതു കൊണ്ട് ഞാൻ പോയില്ല “

അവൾ വിഷമത്തോടെ പറഞ്ഞു.

“ഓഹ് അപ്പൊ കീർത്തി എങ്ങനെ പോകാനാ പ്ലാൻ ?”

ഞാൻ ചോദിച്ചു.

“ഇനി ഇപ്പോ ടാക്സിയിൽ പോണം “

അവൾ പറഞ്ഞു.

“ഓഹ്, അല്ലെങ്കിൽ ഞാൻ കൊണ്ടാക്കിയ മതിയോ ?”

ഞാൻ ചോദിച്ചു,

“അതു അജിക്ക് ബുദ്ധിമുട്ട് ആവില്ലേ “

അവൾ പറഞ്ഞു.

“ആ, ശെരിയാ, ബുദ്ധിമുട്ട് ആകും , എന്നാ ശെരി താൻ ടാക്സിയിൽ പൊക്കൊളു “

ഞാൻ അതും പറഞ്ഞു പതിയെ സ്റ്റെപ്പ് ഇറങ്ങി.

എനിക്ക് അറിയായിരുന്നു അവൾ എന്റെ കൂടെ വരാൻ ആശിച്ചു നിൽക്കുക ആണെന്ന്,

ഞാൻ പടികൾ ഇറങ്ങി താഴെ എത്തി, എന്നിട്ട് തിരിഞ്ഞു അവളെ നോക്കി . അപ്പൊ അവൾ എന്നെ നോക്കികൊണ്ട് വലതു കൈയിലെ തള്ളവിരലിന്റെ നഖം കടിച്ചും , ഇടതു കൈയിൽ അവളുടെ പേഴ്‌സ് മുറുക്കെ പിടിച്ചും വിഷമത്തോടെ നിൽക്കുക ആണു.

ഞാൻ തിരിഞ്ഞ് നോക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖത്തു എന്തോ ആശ്വാസം കിട്ടിയ പ്രതീതി കണ്ടു.

“കീർത്തി വാ, നമുക്ക് ഒരുമിച്ചു പോകാം “

ഞാൻ അവളെ വിളിച്ചു.

അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

അവൾ എന്റെ അടുത്തേക്ക് വേഗം പടി ഇറങ്ങി വന്നു.

“എന്റെ കൂട്ടുകാരിയെ ഇവിടെ തനിച്ചാക്കി പോകാൻ മനസ് അനുവദിക്കുന്നില്ല, “

അവൾ അടുത്ത് എത്തിയപ്പോൾ ഞാൻ പറഞ്ഞു.

അതു കേട്ടു അവളുടെ മുഖം ചുവന്നു തുടുത്തു.

Leave a Reply

Your email address will not be published. Required fields are marked *