“അങ്ങനെ എങ്കിൽ അജിയുടെ ഇഷ്ടം “
അവൾ പറഞ്ഞു,
,”ഉം, ഇനി പറ എന്താ കാര്യം എന്നു “
ഞാൻ ചോദിച്ചു.
“അതു അജി എന്തിനാ മെസ്സിൽ ഇരുന്നപ്പോൾ കരഞ്ഞത്? “
അവൾ ചോദിച്ചു,
“ഞാനോ, ?”
“അതെ, കണ്ണിൽ കരട് പോയത് ഒന്നും അല്ല അജി കരഞ്ഞത് ആണെന്ന് മനസിലായി,മുഖം കഴുകാൻ പോയപ്പോൾ ആ കണ്ണാടിയിൽ നോക്കി വിഷമത്തോടെ നിൽക്കുന്നതും ഞാൻ കണ്ടാർന്നു “
അവൾ പറഞ്ഞു,
“ഉം, നീ പറഞ്ഞത് ശെരിയാ, ഞാൻ കരഞ്ഞു , നീ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരാളെ ഓർത്തു പോയി അതിന്റെ പ്രതിഫലനം ആണു നീ എന്റെ കണ്ണുകളിൽ കണ്ടത് “
ഞാൻ പറഞ്ഞു,
“അതു ആരെയാ അജി, അജിയുടെ കണ്ണുകൾ നിറയാൻ മാത്രം ഉള്ള ഓർമ്മകൾ അതു എന്നോടും കൂടി പറയുമോ ?”
അവൾ ആകാംഷയോടെ ചോദിച്ചു.
“ഉം പറയാം, പക്ഷെ ഇപ്പോൾ അതിനു പറ്റിയ മൂഡിൽ അല്ല പിന്നെ പറയാൻ ആണെങ്കിൽ കുറെ ഉണ്ട്, ഒരു നാൾ ഞാൻ നിന്നോട് എല്ലാം പറയാം,അതുവരെ എന്റെ കൂട്ടുകാരി കാത്തിരിക്കില്ലേ, “
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഉം കാത്തിരിക്കാം എത്ര നാൾ വേണമെങ്കിലും “
അവൾ നിറപുഞ്ചരിയോടെ പറഞ്ഞു.
അതുകേട്ടപ്പോൾ എന്റെ മനസ്സിൽ ഭയം നിഴലിച്ചു ഇവൾ എന്താ ഉദ്ദേശിച്ചത് ഞാൻ കഥപറയുന്നത് കേൾക്കാനായി കാത്തിരിക്കാം എന്നാണോ അതോ എന്നെ കാത്തിരിക്കാം എന്നാണോ,
ഇവൾക്ക് ഇനി എന്നോട് ശെരിക്കും ഇഷ്ടം ആണോ. അവളുടെ മട്ടും ഭാവവും കണ്ടിട്ട് ആണെന്ന് തോന്നുന്നു എത്രയും പെട്ടന്ന് അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം. ഞാൻ അതും ആലോചിച്ചു കാർ ഡ്രൈവ് ചെയ്തു. കുറച്ചു സമയത്തിനുള്ളിൽ ഞങ്ങൾ ആ കൺവെൻഷൻ സെന്ററിൽ എത്തി.
ആ ബിൽഡിംഗിനു പുറത്ത് കുറച്ചു ഓഫീസ് സ്റ്റാഫ് നില്കുന്നുണ്ടായിരുന്നു അതിൽ അനൂപും ഉണ്ടായിരുന്നു.
ഞാൻ കാർ അവിടെ പാർക്ക് ചെയ്തു.