കല്യാണ വീട്ടിൽ തന്നെ കാത്തു കിടക്കുന്ന ഉമ്മയുടെ അടുത്ത് വന്ന് ഖാദർ കാര്യങ്ങൾ ബോധിപ്പിച്ചു ജബ്ബാർ ഹാജി ചതിച്ച വിവരം അറിഞ്ഞ് ഖാദറിന്റെ ഉമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് ഖാദറിനോട് പറഞ്ഞു മേനേ അവർ പറഞ്ഞ പൊന്നും പണവും ഇനി നമ്മൾ എങ്ങനെ കൊടുക്കും നാട് മൊത്തം കല്യാണം വിളിച്ച് മറ്റന്നാൾ ഈ വിവാഹം നടന്നില്ലെങ്കിൽ ഞാനും എന്റെ മോളും വല്ല കടും കയ്യും ചെയ്യും ആ ഉമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു
ഖാദറിന് നിസ്സഹായാവസ്ഥയിൽ ആ ഉമ്മയെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല
ഖാദർ പല വിധേനയും പണത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു എല്ലാവരും കൈമലർത്തി
പറഞ്ഞ പണം കൊടുക്കാൻ പറ്റാതെ വിവാഹം മുടങ്ങി ഖാദറിന്റെ ഉമ്മ ആ ഷോക്ക് താങ്ങാൻ പറ്റാതെ ഹൃദയാ ഖാതം മൂലം മരണമടഞ്ഞു ഇതൊന്നും സഹിക്കാൻ കഴിയാതെ ഖാദറിന്റെ സഹോദരി വിഷം കഴിച്ച് മരിച്ചു
പണമില്ലാത്തതിന്റെ പേരിൽ ഖാദറിന് തന്റെ കുടുംബം നഷ്ടപ്പെട്ടു എങ്ങനെയെങ്കിലും പണമുണ്ടാക്കണം തന്റെ കുടുംബത്തിന്റെ മരണത്തിന് കാരണക്കാരനായ ജബ്ബാർ ഹാജിയോട് എങ്ങനെയെങ്കിലും പ്രതികാരം ചെയ്യണം എന്നിങ്ങനെ പല ചിന്തകളും ഖാദർ മനസ്സിൽ ചിന്തിച്ചു
അങ്ങനെ ഖാദർ മംഗലാപുരത്തുള്ള ഒരു തേവരുടെ സ്പിരിറ്റു ലോറിയിൽ ഡ്രവറായി കയറി ഒരു ലോഡ് ബോഡർ കടത്തി മുംബെയിൽ എത്തിച്ചാൽ ഖാദറിന് അൻപതിനായിരം രൂപ ലഭിക്കുമായിരുന്നു
രണ്ട് മാസത്തോളം ഖാദർ ഒരു കുഴപ്പവുമില്ലാത ലോഡ് യതാ സ്ഥാനത്ത് എത്തിച്ചു കൊണ്ടിരുന്നു