മൂത്ത മകൾ റസിയ വയസ്സ് ഇരുപത് കഴിഞ്ഞെങ്കിലും വിവാഹം കഴിഞ്ഞിട്ടില്ല നല്ല ആലോജനകൾ വന്ന് കൊണ്ടിരിക്കുന്നു എല്ലാം ഒത്തുചേർന്ന ഒരു ചെക്കനെ ഇത് വരെ കണ്ടെത്തിയിട്ടില്ല ഒരു പാട് ആളുകൾ വന്ന് നോക്കുന്നു ഒന്നും റസിയയ്ക്ക് അങ്ങ് പിടിക്കുന്നില്ല
പൂത്ത പണത്തിന്റെ കൊഴുപ്പും താൻ സുന്ദരിയാണെന്നുള്ള അഹങ്കാരവും റസിയയുടെ വിവാഹത്തിന് വിലങ്ങ് തടിയായി നിന്നു
രണ്ടാമത്തവൾ സെലീന വയസ്സ് പതിനെട്ട് മംഗലാപുരത്ത് എഞ്ചിനീയറിഗിംന് പഠിക്കുന്നു
മൂന്നാമത്തെ മകൾ ഫാസില വയസ്സ് പതിനാറ് മാഹിയിൽ തന്നെ പ്ലസ് വണ്ണിന് പഠിക്കുന്നു
ഇനി ഖാദറിനെ കുറിച്ച് പറയാം ഖാദർ വയസ്സ് മുപ്പത്തിയെട്ട് പതിനഞ്ച് വർഷത്തോളം ജബ്ബാർ ഹാജിയുടെ വിശ്വസ്തനായ ഡ്രവർ
കോടീശ്വരനാണെങ്കിലും അറുപിശുക്കനായിരുന്നു ജബ്ബാർ ഹാജി ഖാദറിന്റെ സഹോദരിയായ സഫിയയുടെ വിവാഹത്തിന് ഖാദർ അയാളോട് കുറച്ച് പണം കടമായി ചോദിച്ചിരുന്നു എന്നാൽ വിവാഹത്തിന്റെ തലേ ദിവസം അയാൾ കാലുമാറി ഖാദർ കരഞ്ഞ് കാല് പിടിച്ചെങ്കിലും പ്രയോജനമുണ്ടായില്ല
അരിശം മൂത്ത് ഖാദർ അയാളെ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് അടിച്ചു വീഴ്ത്തിയിട്ട് പുറത്തേക്ക് പോയി സ്വന്തമെന്ന് പറയാൻ ഖാദറിന് ഉമ്മയും ഒരേ ഒരു പെങ്ങൾ സഫിയയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ബാപ്പ ഖാദറിന്റെ ഉമ്മയെ ചെറുപ്പത്തിൽ ഉപേക്ഷിച്ചു പോയിരുന്നു