” ആദി.. ഓഫീസിൽ നിന്നു ഇപ്പോൾ വിളിച്ചു, ജോലി കിട്ടി എനിക്ക്, ഓഫർ ലെറ്റർ അവർ മെയിൽ ചെയ്യാം എന്ന് പറഞ്ഞു. “
” ആഹഹാ… Congratulations…!!!, ചിലവുണ്ടല്ലോ… ”
” പിന്നെന്താ എന്ത് വേണോങ്കിലും ചെയ്യാല്ലോ… ” അവളുടെ വാക്കുകളിൽ സന്തോഷം നിറഞ്ഞു നിന്നു.
അങ്ങിനെ മെസ്സേജുകൾ,ഇടയ്ക്ക് ഫോൺ വിളി അങ്ങിനെ ഞങ്ങൾ ശരിക്കും അടുത്തു…. അടുത്തു എന്ന് പറഞ്ഞാൽ രാത്രി ഒരുപാട് നേരം ഫോൺ വിളി, ഉമ്മ കൊടുക്കൽ… അങ്ങിനെ പടി പടിയായി മുന്നോട്ടു പോയി,ഞാനാരാ മോൻ… !!!
ജാസ്മിൻ ജോയിൻ ചെയ്തു, 10 മുതൽ 6 വരെയാണ് നോർമൽ വർക്കിംഗ് ടൈം, പിന്നെ ജോലികൾ പെണ്ടിംഗ് ഉള്ളവർ കൂടുതൽ നേരം ഇരിക്കും.ശനിയും, ഞായറും ഞങ്ങൾക്ക് അവധിയാണ്. ദിവസ്സങ്ങൾ അങ്ങിനെ കടന്നു പോയി, അവളുടെ അമ്മയുടെ നിർബന്ധം കൊണ്ട് അവൾ ഹോസ്റ്റൽ നോക്കിയില്ല. ഒരു വെള്ളിയാഴ്ച സെക്കന്റ് ഷോ കാണാൻ കൂട്ടുകാരുടെ കൂടെ തിയേറ്ററിൽ നിൽക്കുമ്പോളാണ് ജാസ്മിൻ വിളിച്ചത്.
” ആദി എവിടാ… എന്താണ് അവിടെ ഭയങ്കര ബഹളം… ?
” ഞാൻ ഒരു സിനിമ കാണാൻ വന്നതാ ജാസ്… ഒന്നും കേൾക്കാൻ വയ്യാ… പിന്നെ വിളിക്കാം. ”
അവൾ എപ്പഴോ മെസ്സേജ് അയച്ചു… ഞാൻ സിനിമ കഴിഞ്ഞാണ് അത് കണ്ടത്….
” എന്നെ ഇങ്ങനെ ഒന്ന് പുറത്തു കൊണ്ടുപോകാൻ ആരും ഇല്ല… ”
എനിക്ക് പിറ്റേന്ന് ഒരു പരിപാടിയും ഇല്ലായിരുന്നു..സമയം 12 കഴിഞ്ഞു… അവൾ ഒറങ്ങികാണും…. മെസ്സേജ് അയച്ചു.
” നാളെ ഞാൻ ഫ്രീയാണ്… ജാസ് വരുന്നോ… നമുക്കൊന്നിച്ചു കറങ്ങാം. “