” എനിക്ക് ജാസ്മിനെ നന്നായി അറിയാം… പക്ഷേ ജാസ്മിൻ എന്നെ അറിയാൻ വഴിയില്ല. “
” പേരെങ്കിലും പറയൂ… ” അവൾ കെഞ്ചി…
” ആദി… അതാണ് എന്റെ പേര്…
” ആദി… എനിക്കറിയില്ല…. അവളുടെ മെസ്സേജ്.
പിന്നെ അനക്കം ഒന്നും കണ്ടില്ല…. ഞാൻ അധികം ശല്യം ചെയ്യാനും നിന്നില്ല… ഒരാഴ്ച കഴിഞ്ഞാണ് ഞാൻ അവൾക്കു വീണ്ടും മെസ്സേജ് അയച്ചത്.
” ഹലോ മാഡം…. എന്താണ്… എവിടെയാ… ?
കൊറച്ചു കഴിഞ്ഞവളുടെ മെസ്സേജ് വന്നു….
” not in a good mood to talk…. !!! “.
ആയിക്കോട്ടെ…
അങ്ങിനെ വിടാൻ പറ്റില്ലല്ലോ…
“If you talk…You can change your mood “
Friends… ???
അങ്ങിനെ ഒരു കാച്ചങ്ങു കാച്ചി…
അതേറ്റു… അവൾ ok… Friends…!!! എന്ന് മറുപടി തന്നു.
പതിയെ പതിയെ മെസ്സേജുകൾ ഞങ്ങളെ തമ്മിലടുപ്പിച്ചു..
ഏതാണ്ട് രണ്ടാഴ്ചക്കുള്ളിൽ കാര്യങ്ങൾ എല്ലാം മനസ്സിലായി… അച്ഛനും അമ്മയ്ക്കും ഒറ്റ മോൾ… പഠിത്തം കഴിഞ്ഞു ജോലി നോക്കുന്നു… അച്ഛൻ kseb യിൽ… വീട്ടിലെ അന്തരീക്ഷം അത്ര നല്ലതല്ല… അച്ഛന്റെ കുടി, ബഹളം… എവിടെയെങ്കിലും ഒരു ജോലി ശരിയാക്കി കൊടുക്കാമോ എന്നവൾ എന്നോട് ചോദിച്ചു. നല്ലൊരു ജോലിക്കുള്ള പരിചയം ഒന്നുമില്ല… എങ്കിലും ഞാൻ ശ്രമിക്കാം എന്നവൾക്ക് വാക്ക് കൊടുത്തു.