ഞാൻ ആദി… അപ്പു എന്നാണ് എല്ലാരും വിളിക്കുന്നത്… പലർക്കും എന്റെ പേര് ആദി എന്നാണെന്നു അറിയാമോ എന്ന് പോലും എനിക്ക് സംശയം ഇല്ലാതില്ലാതില്ല… പഠിത്തം ഒക്കെ കഴിഞ്ഞു ഇപ്പോൾ നല്ലൊരു കമ്പനിയിൽ നല്ലൊരു പോസ്റ്റിൽ ജോലി ചെയ്യുന്നു. വീട്ടിൽ അച്ഛനും, അമ്മയും ഒരു അനിയത്തികുട്ടി അഥിതി.ഹാപ്പി ഫാമിലി… !!!
അപ്പോൾ നമുക്ക് നമ്മുടെ നായികയിലേക്ക് വരാം….അവളുടെ പേരോ, ഊരോ ഒന്നും അറിയില്ല… അകത്തു ചെന്ന കള്ളിന്റെ പുറത്താണ് ഞാൻ ഈ വള്ളി കേറി പിടിച്ചത്. നമ്പർ തന്നിട്ട് മറ്റേ കൂറ പറയാ… നിനക്ക് കഴിയുമെങ്കിൽ ഇവളെ വളച്ചു കാണിക്കാൻ… നുമ്മ ഈ ടൈപ്പ് പണ്ടേ എടുക്കാത്തതാണ്… അന്നെന്താണോ…. പിടിച്ചു.
അവളുടെ നമ്പർ സേവ് ചെയ്തു…മെസ്സേജും അയച്ചു…
Guess who… ???
മറുപടി ഒന്നും കണ്ടില്ല…. ആ പോട്ട് പുല്ല്…. എന്നോർത്ത് നുമ്മ അടി continue ചെയ്തു.
രാത്രിയിലെ കലാപ പരിപാടികൾ കഴിഞ്ഞു, രാവിലെ എണീക്കുമ്പോൾ അവളുടെ റിപ്ലൈ…
” ആരാണ് ഇത്… ??? ”
ബെറ്റ് വച്ചവൻ രാത്രി ഇടയ്ക്ക് എപ്പഴോ അവളുടെ പേര് പറയുന്നത് ഞാൻ ഓർത്തു… അത് വച്ചെടുത്ത മെസ്സേജ് അയച്ചു… !!!
” ജാസ്മിൻ…. right ??? “
ഞാനവളെ ഒന്നുടെ കൺഫ്യൂഷൻ ആക്കി.
അപ്പോൾ തന്നെ വന്നു…
” അതേ… ജാസ്മിൻ തന്നെ… നിങ്ങൾ ആരാണ്… ?
അവൾ ചോദിച്ചു…