ജമീലക്ക് അന്നും നിരാശയുടെ ദിവസമായിരുന്നു …അവള്‍ വൈകിട്ട് തിരികെ പോരുന്ന സമയം വരെ റാവുത്തര്‍ വീട്ടിലെത്തിയില്ല …ജമീലക്ക് അയാളെ വിളിക്കാനായി നമ്പറും അറിയില്ല
””””””””””””””””””””””””””””””””””””””””’
ഷാമോന്‍ അഞ്ചു മണി മുതലേ കല്യാണി ടെക്സ്റയില്‍സിന്‍റെ മുന്നില്‍ വെയിറ്റ് ചെയ്യുകയായിരുന്നു .. അഞ്ചര കഴിഞ്ഞപ്പോള്‍ താരയുടെ സ്വിഫ്റ്റ് വരുന്നത് കണ്ടു അവന്‍ അങ്ങോട്ട് ചെന്നു .. ഷാമോന്‍ ഡോര്‍ തുറന്നപോള്‍ താര പുറത്തേക്കിറങ്ങി
” വാ ഷാമോന്‍ ..ഒത്തിരി നേരമായോ വന്നിട്ട് ”
” ഞാന്‍ അഞ്ചു മണിയായപ്പോഴേ വന്നു നിക്കുന്നതാ സാറെ ” അവന്‍റെ നിഷ്കളങ്കത അവളെ ചിരിപ്പിച്ചു
‘ വാ …’ ഷാമോന്‍ അവള്‍ക്ക് പുറകെ അകത്തേക്ക് കയറി
” വാ സാറെ …. ഇപ്പൊ കാണാനേ ഇല്ലല്ലോ ..”
” ഇവിടെയുണ്ട് ടെസ്സ …. മഞ്ജു കഴിഞ്ഞ ദിവസം കൂടി ബാങ്കില്‍ വന്നതാണല്ലോ …എവിടെ ദേവനും മഞ്ജുവും ?’
” മുകളില്‍ ഉണ്ട് …ഇതാരാ സാറെ ? എന്തെടുക്കാനാ വന്നെ ?”
ടെസ്സയെ മാറ്റി നിര്‍ത്തി താര എന്തോ പറഞ്ഞിട്ട് ഷാമോന്റെ അടുത്തെത്തി
” ഇവരെന്റെ ബാങ്കിന്‍റെ കസ്ടമറാ ഷാമോന്‍…. താന്‍ ടെസ്സയുടെ കൂടെ പോയി ആവശ്യത്തിനു ഡ്രെസ് എടുക്ക് …യാത്രയുള്ളതല്ലേ”
‘ സര്‍ …എനിക്ക് …”
” പൊക്കോ …ടെസ്സ എല്ലാം സെലക്റ്റ് ചെയ്തോളും …. താന്‍ സൈസ് മാത്രം നോക്കിയാല്‍ മതി ”
താര മുകളിലേക്കുള്ള ലിഫ്റ്റില്‍ കയറിയപ്പോള്‍ ഷാമോന്‍ ടെസ്സയുടെ പുറകെ നടന്നു
””””””””””””””””””””””””””””””””””””””””””
ഡിസംബര്‍ 14
””””””””””””””””””””””””””””””
‘ എന്താടി ഷാനു ..നീയിന്നു ക്ലാസ്സില്‍ പോണില്ലേ ?”
“ഇല്ലുമ്മ….തലവേദന പോലെ ”
” ന്നാ ..മോള് കിടന്നോ … പൈസയൊക്കെ ഉണ്ടാവും …ഓരോന്നോര്‍ത്ത് തല പുകക്കണ്ട … അണ്ണനെ കണ്ടെങ്ങനെയേലും പൈസ വാങ്ങണം ..അല്ലേല്‍ ഞാന്‍ പോകുന്നില്ലന്നു വെച്ചേനെ …ഉമ്മ ചോറൊക്കെ വെച്ചു കൊടുത്തിട്ട് വേഗന്നു വരാം ”
” സാരല്ല ഉമ്മാ ….. ഉമ്മാ പൊക്കോ …പതിയെ വന്നാ മതി ‘
ജമീല അവള്‍ക്ക് കാപ്പി കൊടുത്തിട്ട് റാവുത്തരുടെ വീട്ടിലേക്ക് നടന്നു .
ഉച്ച ആയപ്പോള്‍ പുറത്തൊരു ഓട്ടോ വന്നു നില്‍ക്കുന്നത് കണ്ടു ഷാനു ജനാല തുറന്നു നോക്കി …ദേവിക
” എന്താടി പോത്തെ നീ വരാത്തെ …മനുഷ്യര്‍ക്കിവിടെ സ്വൈര്യം തരില്ല … നീ ഇന്നലെ അജയോടു പിണങ്ങിയാണോ പോന്നെ ?”
” ഞാനാരോടും പിണങ്ങിയില്ല ..പിണങ്ങാന്‍ സ്നേഹം ഉണ്ടെലല്ലേ ……”
‘ എന്നാ പിന്നെ നീ തന്നെയങ്ങ് പറഞ്ഞേരെ …..ഇന്നാ സംസാരിക്ക്’
‘ ദേവിക ബാഗില്‍ നിന്ന് മൊബൈല്‍ എടുത്തു നീട്ടി .