പുതു ജീവിതം [മന്ദന്‍ രാജ]

Posted by

” എന്നാ പൊക്കോ…പിന്നെന്തിനാ എന്നോട് കോളേജില്‍ വരാന്‍ പറഞ്ഞെ ”

” അത് ..പിന്നെ …സോറി ”

” എന്തിനു ?”

” അത് ഞാന്‍ …അന്ന് അടിക്കാന്‍ പാടില്ലാരുന്നു”

‘ അത് ഞാന്‍ തന്‍റെ കയ്യില്‍ പിടിച്ചിട്ടല്ലേ …”

‘ അപ്പൊ പിന്നെ ..എന്തിനാ കോളേജില്‍ വരാതിരുന്നെ ?”

‘ അത് തനിക്ക് എന്നോട് സ്നേഹമില്ലന്ന്‍ തോന്നിയോണ്ട്” അജയുടെ കണ്ണില്‍ കുസൃതി

” സ്നേഹോക്കെ ഒണ്ട് …. പക്ഷെ ..”

‘ പക്ഷെ എന്താ ഷാനു …താനിവിടെ ഇരിക്ക്…’ ഷാനു തലചെരിച്ച് എല്ലായിടത്തും ഒന്ന് നോക്കിയിട്ട് സിമന്‍റ് ബഞ്ചിന്റെ അരികില്‍ ചെരിഞ്ഞിരുന്നു , എന്നിട്ട് ഒന്ന് കൂടി തല പുതച്ചു , കണ്ണുകള്‍ കൂടുതല്‍ പിടച്ചു കൊണ്ടിരുന്നു

‘ പക്ഷെ , എനിക്ക് വെറുതെ ഒരു കോളേജ് പ്രേമോം ഒന്നും ഇഷ്ടല്ല ….നിങ്ങളെ പോലെ പണമുള്ള വീട്ടിലെ പിള്ളേര്‍ക്ക് മൊഞ്ചുള്ള പിള്ളേരെ കാണുമ്പോ ഇങ്ങനത്തെ പൂതിയൊക്കെ തോന്നും ..എനിക്കിഷ്ടല്ല അത് ‘

പറഞ്ഞു തീര്‍ന്നതും അജയ് പൊട്ടിച്ചിരിച്ചു . ഷാനു ഭയന്ന് ചുറ്റും നോക്കി വീണ്ടും തലയിലെ ഷോള്‍ മാടി വെച്ചു

‘ എന്തിനാപ്പോ ചിരിക്കണേ? ”

‘ അല്ല …. മൊഞ്ചുള്ള കുട്ടീന്ന് കേട്ടിട്ട് ചിരിച്ചതാന്നെ …അതിനിപ്പോ ആരാ ഇവിടെ ഈ മൊഞ്ചുള്ള കുട്ടി?”

” ഷാനുവിന്റെ മുഖം കടന്നല് കുത്തിയ പോലെ വീര്‍ത്തു

” ഞാന്‍ പോണു ‘ അവള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയതും അജയ് അവളുടെ ഉരുണ്ട കൈത്തണ്ടയില്‍ പിടിച്ചു

‘ ഇരിക്കടോ അവിടെ ‘ ഷാനു അനങ്ങിയില്ല ..അവനാ മിനുത്ത കൈത്തണ്ടയില്‍ പതിയെ തലോടി

‘ അടിക്കണില്ലേ താന്‍ ?”

ഷാനു മിണ്ടിയില്ല

‘അപ്പൊ എന്നെ ഇഷ്ടമാണെന്ന് സാരം ”

” അതൊന്നും അല്ല …പാവല്ലേ എന്നോര്‍ത്തിട്ടാ ” ഷാനുവിന്റെ കയ്യിലെ രോമങ്ങള്‍ എഴുന്നു

‘ എന്നാ ഞാന്‍ സീരിയസ് ആണെങ്കിലോ ….. ഞാനീ മോഞ്ചത്തിയെകെട്ടിക്കോട്ടേ ?’

‘ അപ്പൊ , ഇപ്പോളല്ലേ എനിക്ക് മോഞ്ചില്ലന്നു പറഞ്ഞെ “

Leave a Reply

Your email address will not be published. Required fields are marked *