പുതു ജീവിതം [മന്ദന്‍ രാജ]

Posted by

‘ ഞന്‍ ഒന്ന് രണ്ടു പേരുടെ അടുത്ത്‌ ചോദിച്ചുമ്മാ…. ആകെ ദേവിക മാത്രേ …സഹായിക്കാന്നു പറഞ്ഞുള്ളൂ ”

” ആര് …നിന്‍റെ ഇവിടെ വരാറുള്ള ആ കൂട്ടുകാരിയോ ?”

” ഹം ..അതെയുമ്മ”

” എത്ര കിട്ടും ഷാനു ?” ഷാമോന് പ്രതീക്ഷയേറി

‘ പത്തിരുപതിനായിരം അവള്‍ടെ അക്കൌണ്ടില്‍ ഉണ്ടുമ്മ …അതെന്‍റെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തെക്കാന്നു പറഞ്ഞു ”

‘ അതോണ്ട് എന്താകാനാ …ആട്ടെ …അത്രയും ആയി ?”

” ഷാമോനെ ..നമ്മളു എങ്ങനെ ഉണ്ടാക്കും ഇത്രേം പൈസ …ഇനി ആകെ എട്ട് ദിവസമല്ലേ ഉള്ളൂ ?’

” ഒക്കെയുണ്ടാവും ഉമ്മാ …. ന്യൂ ഇയറിന്റെ അന്ന് കാലത്ത് ബാപ്പ ഇവിടുണ്ടാവും …ഇരുപതിന് പൈസയും അയച്ചു, പെപ്പെര്‍സും ഓക്കേയായാല്‍ ബാപ്പ മുപ്പത്തിയോന്നിനു രാത്രി ഇവിടെത്തും …അങ്ങനാ അവര് പറഞ്ഞെ ..”

ഡിസംബര്‍ 12

”””””””””””””””””””””””””””””’

ഷാമോന്‍ പതിവ് പോലെ രാവിലത്തെ പണിയെല്ലാം കഴിഞ്ഞു പതിനൊന്നു മണിയോടെ ബാങ്കിലെത്തി , അനുവാദം വാങ്ങി മാനേജരുടെ കാബിനില്‍ കയറി

” ആ…ഷാമോന്‍…വരൂ ..ഇരിക്ക് ..” താര ചിരിച്ചു .

ഷാമോന്‍ അവളുടെ മനോഹരമായ ചിരി ആസ്വദിച്ചു കൊണ്ട് കസേരയിലിരുന്നു. താര ആ നിമിഷമോന്നു കണ്ണടച്ചു തനിക്ക് പ്രിയങ്കരമായ ആ സ്മെല്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു

” പറയ് …ഷാമോന്‍ ..പൈസ റേഡിയായോ ?’

‘ അതല്ല ..സാറെ …അത് പിന്നെ ….” ഷാമോന്‍ വാക്കുകള്‍ കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടു താര അവനെ നോക്കി

” എന്ത് പറ്റി ? നോക്ക് ഷാമോന്‍ …ഷാമോന്‍ ഉറപ്പു തരികയാണേല്‍ ഞാന്‍ ഒരാഴ്ച കൂടി ലേലം നീട്ടി വെപ്പിക്കം ….അതില്‍ കൂടുതല്‍ പറ്റില്ല ”

” അതല്ല സാറേ … ഇവിടെ കടയുള്ള ജയേട്ടന്റെ ഭാര്യേടെ രണ്ടു വളയും പിന്നൊരു പത്തു മുപ്പതിനായിരം രൂപേം കൂടെയേ എന്‍റെ കയ്യില്‍ ഉള്ളൂ സാറെ …അത് പിന്നെ ”

” പറയ്‌ …ഞാനെന്തു ചെയ്യണം ഷാമോന്‍ ?” താര മുടി മുന്നോട്ടിട്ടു കസേരയിലേക്ക് ചാഞ്ഞു .. അവളുടെ കാച്ചെണ്ണയുടെയും തുളസിയുടെയും മണം ഷാമോന്റെ മൂക്കിലെക്കരിച്ചു കയറി

” അത് ..പിന്നെ …സാറെ ..” ഷാമോന്‍ ഒന്ന് മുന്നോട്ടാഞ്ഞു ഇരുന്നിട്ട് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തുടങ്ങി ” സാറെ എനിക്കല്‍പം പൈസ തന്നു ആ സ്വര്‍ണമെടുത്തു വില്‍ക്കാന്‍ സഹായിക്കാമോ ..പ്ലീസ് ..വേറെ ആരോടും ചോദിക്കനില്ലത്തോണ്ട” അവന്‍ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി

‘ ഷാമോന്‍ ..ഞാനെന്ത് വിശ്വസിച്ചു ഇത്രയും പൈസ തരും …അതിനു താനെന്റെ ആരാ ? ”

” സാറേ ..നമ്മളിത്രയും പരിചയപെട്ട സ്ഥിതിക്ക് …. പൈസ എന്‍റെ കയ്യില്‍ തരണ്ട ” ഷാമോന് പ്രതീക്ഷയായി . ഇല്ല എന്നവള്‍ ഒറ്റ വാക്കില്‍ പറഞ്ഞില്ലല്ലോ …………. ” സാറ് സ്വര്‍ണം എടുത്തു , സാറ് തന്നെ വിറ്റിട്ട് എനിക്ക് ബാക്കി പൈസ തന്നാല്‍ മതി …. എനിക്കത്രക്ക് അത്യാവശ്യമാ ”

‘ എത്രയും പരിചയപെട്ട സ്ഥിതിക്ക് ….അത് കൊണ്ട് എനിക്കെന്താ മെച്ചം ? അത് മാത്രമല്ല ..എനിക്കിവിടെ നിന്ന് കൊണ്ട് സ്വര്‍ണം വില്‍ക്കാന്‍ അധികാരമില്ല …അത് ഷാമോനു തന്നെയേ ചെയ്യത്തുള്ളൂ…അപ്പൊ പിന്നേം എനിക്ക് വിശ്വാസം വരണം ” ഷാമോന്റെ മുഖം വിളറി

Leave a Reply

Your email address will not be published. Required fields are marked *