പുതു ജീവിതം [മന്ദന്‍ രാജ]

Posted by

അന്ന് ദേവിക വരുന്നതിനും മുന്‍പേ ഷഹനാ കോളേജില്‍ എത്തി . അജയുടെ ക്ലാസ്സില്‍ പതുക്കെ എത്തി നോക്കി ..മൂന്നോ നാലോ പെണ്‍കുട്ടികള്‍ ഇരിപ്പുണ്ട് . അവന്‍ അവിടെ കണ്ടില്ല്. ഷാനുവിന് ആകെ വിഷമമായി . കോളേജില്‍ നിന്നല്‍പം മാറിയാണ് ലൈബ്രറി . അവിടേക്ക് പോകുന്ന കരിങ്കല്‍ പതിച്ച വഴിക്കപ്പുറത്ത് ഒരു പാല പൂത്തു നില്‍പ്പുണ്ട് . മിക്കവാറും അജയും അവന്‍റെ രണ്ടു ഫ്രണ്ട്സിനെയും അവിടെ കാണാറുണ്ട് .ഷാനു അങ്ങോട്ടേക്ക് നടന്നു

” ഷാനു ..നീയിന്ന്‍ നേരത്തെയാണല്ലോ ” ദേവികയുടെ സ്വരം കേട്ട് ഷാനു തിരിഞ്ഞു നിന്നു

” ദേവി ..എന്‍റെ കൂടെ ലൈബ്രറി വരെയൊന്നു വരുമോ ?”

” ഹം ..എന്താ പതിവില്ലാതെ ലൈബ്രറി …വായിക്കാനുള്ള സമയമില്ലന്നു പറഞ്ഞു ബുക്സ് ഒന്നും എടുക്കാത്ത ആളാണല്ലോ”

ഷാനു ഒന്ന് ചിരിച്ചു

ദേവികയെയും കൂട്ടി അവള്‍ ലൈബ്രറിയിലേക്ക് നടന്നു . അകലെ വെച്ചേ അവള്‍ പാലമരത്തിന്റെ ചുവട്ടിലിരിക്കുന്നവരെ കണ്ടു , അതില്‍ അജയ് ഇല്ലായിരുന്നു …ഷാനുവിന് നിരാശ തോന്നി

‘ മഹേഷേട്ടാ…..അജയ് ഇന്ന് വന്നില്ലേ ?’

ദേവിക ഷാനുവിനെയൊന്നു നോക്കിയിട്ട് വിളിച്ചു ചോദിച്ചപ്പോ ഷാനു നടുങ്ങി പോയി

” എടി ” ഷാനു ദേവിയുടെ കയ്യില്‍ മുറുകെ പിടിച്ചു

” എന്തിനാടി …നിന്‍റെ കൂട്ടുകാരിക്ക് ഇന്നലെ ശരിക്ക് അടിക്കാന്‍ പറ്റിയില്ലേ ? ഇന്ന് അന്വേഷിച്ചു വന്നെക്കുന്നെ …അവന്‍റെ സ്ഥാനത്ത് ഞാനായിരുന്നേല്‍ പൊലയാടി മോളിന്നു കോളേജില്‍ കാണില്ലായിരുന്നു ..പറഞ്ഞേക്ക് …അവന്‍ പറഞ്ഞത് കൊണ്ട് മാത്രമാ ഞങ്ങളവളെ വെറുതെ വിട്ടതെന്ന് ” മഹേഷ്‌ വിളിച്ചു പറഞ്ഞപ്പോള്‍ ഷാനു കരഞ്ഞു കൊണ്ട് ലൈബ്രററിയിലെക്കോടി

” ഡി ..പെണ്ണെ …നീയെന്തിനാ കരയുന്നെ …നമുക്കവനെ കണ്ടൊരു സോറി പറയാം ..നീ കരച്ചില് നിര്‍ത്ത് ആരെങ്കിലും കാണും ”

ഷാനു കൈത്തണ്ട കൊണ്ട് കണ്ണുകള്‍ തുടച്ചു .. സുറുമയെഴുതിയ കണ്ണുകള്‍ ഇടക്കിടെ പിടച്ചു കൊണ്ടിരുന്നു

” ദേവി ..ഞാന്‍ പോവാടി …എനിക്ക് ക്ലാസില്‍ ഇരിക്കാനുള്ള മൂഡില്ല ”

ഷാനുവിന്‍റെ മുഖം കണ്ട ദേവിക ക്ലാസ്സില്‍ പോയി അവളുടെ ബാഗ്‌ എടുത്തു കൊണ്ട് വന്നു .

” ഞാനും വരാടി നിന്‍റെ കൂടെ …നീയില്ലാതെ എന്തിനിരിക്കുന്നതാ പെണ്ണെ ” ദേവിക അവളെയും കൂട്ടി അടുത്തുള്ള കൂള്‍ ഹോമിലെക്കാണ് പോയത് .. ഷാര്‍ജ ഷേക്കും ഓരോ എഗ്ഗ് പഫ്സും വാങ്ങി കൊടുത്തു , അവളോട്‌ ഓരോന്ന് പറഞ്ഞു അല്‍പം റിലാക്സ് ആക്കിയ ശേഷമാണ് ദേവിക ഷാനുവിനെ വണ്ടി കയറ്റി വിട്ടത്

”””””””””””””””””””””””””””””””””””””””’

” ജമീലാ ….സമയം പോണു …നീയൊന്നു വിളമ്പുന്നുണ്ടോ ?”

Leave a Reply

Your email address will not be published. Required fields are marked *