വണ്ടി തുറന്നതും മുഴുവൻ വാളു വെച്ച് വൃത്തികേട് ആയി കിടക്കുന്നു അപ്പോഴേക്കും ഗായത്രി വന്ന് ഫ്രണ്ടിൽ കയറി ഇരുന്നു. ഞാനും ഒന്നും നോക്കീല വണ്ടിയെടുത്ത് അടുത്തുള്ള വാഷിംഗ് സെന്റെറിൽ നൽകിയിട്ട് ഉച്ചക്ക് ഫ്ലാറ്റിൽ എത്തിക്കാൻ പറഞ്ഞ് സെറ്റ് ആക്കിയിട്ട് ഒരു ഓട്ടോ പിടിച്ച് ഞങ്ങൾ ഫ്ലാറ്റിലേക്ക് കയറി. അപ്പോഴാണ് ഫോണിന്റെ കാര്യം ഓർത്തത് പോക്കറ്റിൽ തപ്പി നോക്കുന്നത് കണ്ട് ഗായു അവളുടെ ബാഗിൽ നിന്നും എന്റെ ഫോൺ എടുത്ത് തന്നു.
കോൾ ലിസ്റ്റ് നോക്കിയപ്പോ ഗായത്രി 56 മിസ്ഡ് കാൾ. 10.30 മുതൽ 1 മണി വരെ 1.25 ന് എന്റെ ഫോണിൽ ഗായത്രിയുടെ കോൾ എടുത്തിരിക്കുന്നു. ഏതാണ്ടൊക്കെ ഇന്നലത്തെ കാര്യങ്ങൽ മനസ്സിലായി വന്നു. സമയം നോക്കിയപ്പോ 11 മണി. പിന്നെ നേരെ ഒരു കുളി പാസാക്കി. എത്രനേരം ശവറിന്റെ ചുവട്ടിൽ നിന്നു എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കുളി കഴിഞ്ഞ് വസ്ത്രവും മാറി ഓഫീസിലേക്ക് ഇറങ്ങി അപ്പോഴേക്കും ഗായു പോയി മോളെ കൊണ്ട് വന്നിരുന്നു. മോളുടെ നെറ്റിയിൽ ഒരു ചുംബനവും നൽകി ഇറങ്ങുമ്പോൾ ഗായു എന്നെ തന്നെ നോക്കി മിഴി നനക്കുന്നുണ്ടായിരുന്നു. എന്തോ അവളുടെ മിഴികൾ ഒന്ന് നിറഞ്ഞാൽ എന്റെ ചങ്കിൽ ചോര വരുന്നത് പോലെ ആയിരുന്ന എനിക്ക്. ഇന്ന് ഒരു ഫീലും ഉണ്ടായില്ല.
അവള് വിളിച്ചിട്ടും തിരിഞ്ഞ് നിൽക്കാതെ ഞാൻ വെളിയിലേക്ക് നടന്നു കഴിഞ്ഞിരുന്നു.