ചിന്തയിൽ മുഴുകി വണ്ടിയുടെ സീറ്റിൽ കയറി സ്റ്റിയറിങ്ങിൽ മുഖം പൊത്തി കരഞ്ഞു. ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാൻ തോന്നിയ നിമിഷത്തെ ആലോചിച്ച്. ഇല്ലായിരുന്നെങ്കിൽ എന്റെ ഭാര്യ ഒരു വഞ്ചകി ആണെന്ന് ഞാൻ അറിയില്ലായിരുന്നു. അവളോട് അട്ടാഹാസത്തിൽ ബഹളം വെച്ച് ചോദിക്കാൻ അറിയാഞ്ഞിട്ടല്ല, പക്ഷേ ഒന്നും സംഭവിച്ചില്ല എന്ന് വിശ്വസിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം.
അതിലുപരി എന്റെ വെറും തോന്നൽ ആണ് ഇതെങ്കിൽ പിന്നെ അവളോട് ഞാൻ എന്ത് മുഖവും ആയി ജീവിക്കും എന്ന ഭയവും എന്നിൽ ഉണ്ടായിരുന്നു. അവളെന്നോട് ഇന്ന് ഈ നിമിഷം വരെ ഒന്നും മറച്ചു വെച്ചിട്ടില്ല എന്ന് വിശ്വസിച്ചാണ് ഞാൻ ജീവിച്ചിരുന്നത്. എന്നാല് അശ്വിൻ അങ്ങനെ ഒരാളെ ഇന്നിതുവരെ അവളുടെ പാസ്റ്റ് കാര്യങ്ങളിൽ എന്നോട് പറഞ്ഞിട്ടില്ല. വീട്ടുകാർ നടത്തിയ കല്യാണം ആണ്. അതിനുശേഷം ആണ് ഞങ്ങൾ പ്രണയിച്ചത്. ഇന്നും മതിവരാതെ പ്രണയിക്കുന്നത് എന്നിട്ടും.
എന്റെ മിഴികളിൽ നനവ് പതിയെ കുറഞ്ഞിരുന്നു. വണ്ടി സ്റ്റാർട്ട് ആക്കി തിരകളെ പോലെ അലയടിക്കുന്ന മനസ്സുമായി നേരെ ഒരു ബാറിലേക്ക് വിട്ടു. കാർ ഒതുക്കി അകത്ത് ഒരു റൂമിൽ ചെന്നിരുന്ന്, 2 ചില്ലെഡ് ബിയർ പറഞ്ഞു,