സമയം 6 മണി കൈനപ്പോ വീട്ടിൽക് ഉള്ള പച്ചക്കറിയും പലചരക്കു സാധനങ്ങളും വാങ്ങി കൊണ്ട് വീട്ടിലേക്കു പോയി ,
കുളി എല്ലാം കയിഞ്ഞു ഉമ്മാടെ ഒരു കട്ടൻ കാപ്പിയും കുടിച്ചു പുറത്തു തിണ്ണയിൽ കാറ്റും കൊണ്ട് ഒന്ന് ചാരി ഇരുന്നു പേപ്പർ വായിച്ചു ഇരിക്കുക ആയിരുന്നു,
ആ സമയത്തു ഉമ്മ അകത്തു അടുക്കളയിൽ നിന്നും വിളിച്ചു പറയുന്നത് ഞാൻ കേട്ടത്,
“എടാ ഷാഫി നിന്റെ മൊബൈൽ കുറെ സമയം ആയി ബെൽ അടിക്കുന്നു, വന്നു എടുത്തേ ഇതു ഒന്ന്,ഉമ്മ ഇത്തിരി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു,,”
ആരാ ഇപ്പോ വിളിക്കുന്നത്, എന്ന് നോക്കാൻ ചാർജറിൽ ഇട്ട മൊബൈൽ എടുക്കാൻ ആയി ഞാൻ അകത്തു പോയി, മൊബൈൽ എടുത്തു,
അപ്പുറത്തു നിന്നും, ഹലോ… ഷാഫി അല്ലെ…. എന്ന ഒരു സ്ത്രീ ശബ്‌ദം,
ഞാൻ : അതെ ആരാ
ഇതു ഞാൻ ആണ് ശ്രുതി: , whatsappൽ ഒരു മെസ്സേജ് അയച്ചിട്ടുണ്ടായി,കണ്ടോ അത് എന്നായിരുന്നു അടുത്ത ചോത്യം,
ഞാൻ : ഇല്ല നോകിട്ടീല, ഞാൻ മൊബൈൽ ചാർജിൽ ഇട്ടേക്കർന്നു , ഇപ്പോഴാ മൊബൈൽ എടുത്തത്, ,
ശ്രുതി: എന്ന അത് ഒന്ന് നോക്കി കയിഞ്ഞു വിളിക്കാൻ പറ്റോ ?