വരുൺ എടുത്തുചാടി പറഞ്ഞു.
“ഇല്ല മോനെ അതവളെ ഞാൻ വഴിയെ അറിയിക്കും നീ കണ്ടോ”
ഞാൻ ദൂരെ നടന്നു നീങ്ങുന്ന അവളെ നോക്കിക്കൊണ്ടു പറഞ്ഞു. ഞങ്ങൾ ഹോസ്റ്റലിലേക്ക് നടന്നു നീങ്ങി. ഹൃദയത്തിലെങ്ങും അവൾ മാത്രം. ചില പെൺകുട്ടികളെ കണ്ടാൽ പെട്ടന്ന് ഇഷ്ട്ടം തോന്നും. അത്ര കൗതുകമായിരുന്നു അവൾ. വൈകീട്ടുള്ള കളിയും കഴിഞ്ഞ് കുളിക്കാൻ പോയി. കുക്കു തന്റെ സ്ഥിരം പാട്ടു പാടി കുളിക്കുന്നുണ്ടായിരുന്നു.
നേരം ഇരുട്ടായിതുടങ്ങി. ഞാൻ വേഗം കുളികഴിഞ്ഞ് റൂമിൽ പോയി ഡ്രസ്സ് മാറ്റി. മഴ ഉണ്ടായതിനാൽ നല്ല തണുപ്പായിരുന്നു. കൂട്ടുകാർക്കിടയിൽ സംസാരിച്ചിരിക്കും നേരം പുറത്തു കോരിചൊരിയുന്ന മഴയേ നോക്കിക്കൊണ്ട് ജനലിനടുത്തേക്കു ചെന്നു. ഞാൻ അവളുടെ മുഖം എന്റെ മനസ്സിലോർത്തു. പെട്ടന്നാണ് ഞാനോർത്തത് ഞങ്ങളുടെ ഹോസ്റൽ ബിൽഡിങ്ങിന്റെ മുകളിൽ നിന്നും നോക്കിയാൽ girls ഹോസ്റൽ കാണാമെന്നത്. ഞാൻ പെട്ടന്ന് ബിൽഡിങ്ങിനു മുകളിൽ കയറി. മഴയുടെ ശക്തി കുറഞ്ഞ്ഞിരുന്നു. അവളെ മാത്രം കാണുന്നുണ്ടോ എന്ന് നോക്കി. അവളെ എവിടെയും കാണുന്നില്ല. നിരാശയോടെ ഞാൻ താഴെ ഇറങ്ങി റൂമിലേക്ക് പോയി. രാത്രിയിലെ ഭക്ഷണം കഴിക്കുന്നത് വരേയ്ക്കും ഞാനും കൂട്ടുകാരും സംസാരിച്ചിരുന്നു. എല്ലാവരും ഹാളിൽ മേശമേലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പെട്ടന്ന് കരണ്ട് പോയി.