ഞാൻ 9th ൽ നിന്നും 10th ലേക്ക് ഇരിക്കുന്ന സമയം.
പതിവ് പോലെ ജൂൺ 1 സ്കൂൾ തുറന്നു. ഞാൻ അന്ന് നേരം വൈകിയാണ് ക്ലാസിൽ കയറിയത്. ക്ലാസിൽ എല്ലാവരും ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. ക്ലാസിലെ ആൺകുട്ടികളുടെ രണ്ടാം ബെഞ്ചിൽ എന്റെ ചങ്ങാതിമാരായ വരുണും രമേശും കുക്കുവും ഇരിക്കുന്നുണ്ടായിരുന്നു. ഞാനവരുടെ അടുത്തേക്ക് പോയി.
“വാ മച്ചാനെ ഇരി”
അവർ എന്നെ ബെഞ്ചിലിരുത്തി. ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കും നേരം കൂട്ടുകാരികളോടൊത്തു ചിരിയോടെ എന്തൊക്കയോ പറഞ്ഞുകൊണ്ട് ഒരു മൊഞ്ജത്തി ക്ളാസിലേക്ക് വന്നു. ഒറ്റ നോട്ടത്തിൽ ആരും നോക്കി പോകും. ഭംഗിയുള്ള വെളുത്ത ചതുര മുഖമായിരുന്നു അവളുടേത്.
നല്ല വിടർന്ന കണ്ണുകൾ. കൺമഷി ഇട്ടതുകൊണ്ടു അവൾ കൂടുതൽ സുന്ദരിയായിട്ടുണ്ട്. അവളെ മൊത്തത്തിൽ കണ്ടാൽ ഒരു വെളുത്ത കുള്ളത്തി.
അവൾ കൂടുകാരികളോടൊത്തു അവരുടെ ബെഞ്ചിൽ പോയി ഇരുന്നു. അവരപ്പോഴും സംസാരിക്കുകയായിരുന്നു. ക്ലാസിലെ ശബ്ദകോലാഹളങ്ങൾക്കിടയിൽ അവളെ ഞാൻ ശ്രേദ്ധിച്ചു.