വരുൺ ആയിരുന്നു അത്.
“ഓ… എന്നിട്ട് വേണം എനിക്ക് പണി കിട്ടാൻ”
ഞാൻ പറഞ്ഞു.
“അല്ല ഇന്നുപ്പോ എന്താ ഉണ്ടായത്”
തെല്ല് ആകാമംശയോടെ എന്റെ കട്ടിലിന്റെ അടുത്തേക്ക് വന്നുകൊണ്ട് കുക്കു ചോതിച്ചു.
അവന്റെ ശരിക്കും പേര് സൽമാൻ എന്നാണ് ഞങ്ങൾ കുക്കു എന്ന് വിളിക്കുന്നു.
“ഒന്നും ഉണ്ടായില്ല. അപ്പോയെക്കും അവിടുത്തെ വാർഡൻ വന്നു. ഞാൻ മെല്ലെ സ്കൂട്ടായി.”
ഉറ്റ ചങ്ങാതിമാരായ ഞങ്ങൾ 10th ലാണ് പഠിക്കുന്നത്.
“അനിതയോടു നാളെ I love you പറയാനുള്ളതാ”
സന്തോഷത്താൽ വരുൺ പറഞ്ഞു. വരുണിന്റെ പ്രണയിനിയാണ് അനിത. അവളെ വളക്കാനുള്ള ശ്രേമത്തിലാണവൻ. എന്റെ പേര് ഫാസിൽ എനിക്ക് പത്ത് വയസ്സുള്ളപ്പോൾ എന്റെ ഉപ്പ മരിച്ചു. അന്ന് മുതൽ ഞാൻ ഈ ഹോസ്റ്റലിൽ കയറിപ്പറ്റി. സത്യംപറഞ്ഞാൽ ഇവിടുത്തെ അന്തരീക്ഷം എന്നെ മത്തുപിടിപ്പിച്ചു. കുറെ കൂട്ടുകാർക്കിടയിൽ സന്തോഷത്തോടെ കഴിയുന്നു. ഇവിടെ girls ന്റെയും boys ന്റെയും ഹോസ്റ്റൽ അടുത്തടുത്തായതിനാൽ ഇവിടുത്തെ ഓരോ തൂണുകൾക്കും ഓരോ പ്രണയകഥ പറയാനുണ്ടാകും. അതുപോലെ എനിക്കും ഒരു പ്രണയമുണ്ട്.