“ശരി Good night”
എന്നെയുംനോക്കിക്കൊണ്ടവൾ വാതിലടച്ചു. ഞാൻ പുറത്തേക്കിറങ്ങി. എല്ലാ ദിവസത്തെയും പോലെ ഇന്നും നല്ല തണുപ്പാണ്. ഞാൻ മെല്ലെ സ്ഥിരം ചാടിക്കടക്കാറുള്ള മതിൽ ചാടി റോട്ടിലിറങ്ങി. മെല്ലെ boys ഹോസ്റ്റലിനുനേരെ നീങ്ങി. എങ്ങനയോ വാർഡന്റെ കണ്ണുവെട്ടിച്ചു റൂമിനകത്തു കടന്നു വാതിലടച്ചു.
ഈ ഹോസ്റ്റലിലെ വാർഡൻ മാത്രമായിരിക്കും ഇങ്ങനെ. നേരം പന്ത്രണ്ട് മണിയായാലും മൂപ്പര് കിടന്നിട്ടുണ്ടാകില്ല. ആരൊക്കെ ഉടായിപ്പ് കളിക്കുന്നുണ്ടെന്നു നോക്കുവാണ് പുള്ളി. എന്നോടൊപ്പം റൂമിലുള്ളവർ ഉറങ്ങിയിട്ടില്ലായിരുന്നു. ഞങ്ങൾ ബോയ്‌സിന് ഒരു റൂമിൽ നാലു പേരാണുള്ളത്. അങ്ങനെ നൂറിൽപരം കുട്ടികളുണ്ട് ഈ ഹൊസ്റ്റലിൽ. ഇവിടെ പെൺപിള്ളേർക്കും ആൺപിള്ളേർക്കും ഒരുപോലെ അടുത്താണ് ഹോസ്റ്റലുള്ളത്. അതുകൊണ്ട്തന്നെ മികച്ച രീതിയിൽ ലൈനടിയും നടക്കുന്നു. തൊട്ടടുത്ത് തന്നെ സ്കൂളും ഉണ്ട്. അങ്ങനെ ഭംഗിയായ ഹോസ്റൽ ജീവിതമാണെന്റേത്.
“എടാ കള്ളാ നീ മതില് ചാടി വരുവാണല്ലേ ”
സംശയത്തോടെയുള്ള ആ ചോദ്യം എന്റെ ചങ്ങാതി രമേശിൽ നിന്നായിരുന്നു.
“ഒന്ന് പോടാ”
കിടക്കയിലേക്ക് ചാടി വീണുകൊണ്ട് ഞാൻ പറഞ്ഞു.
“എടാ നിനക്ക് ഞങ്ങളെകൂടെ വിളിക്കായിരുന്നു.”