ഹോസ്റ്റലിന്റെ മതിൽ ചാടി അകത്തു പ്രേവേശിച്ചു. പറയും പോലെ എനിക്കവളുടെ റൂമാറിയില്ലല്ലോ!.Girls ഹൊസ്റ്റലിൽ കുറച്ചു കുട്ടികളായതുകൊണ്ട് നിരപ്പായ ഒറ്റ ബിൽഡിങ്ങിൽ ഓരോ റൂമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് മുകളിലേക്ക് കയറേണ്ടതില്ല. ഞാൻ ഓരോ റൂമിന് പിറകിലൂടെ തുറന്നിട്ട ജനൽ പാളികളിലൂടെ നോക്കി നടന്നു.ചിലതെല്ലാം അടച്ചിരുന്നു. പെട്ടന്നായിരുന്നു എന്റെ കണ്മുന്നിൽ അത് കണ്ടത്. ഒരു ജനലിന്റെ രണ്ടു പൊളിയും തുറന്നിട്ടിരിക്കുന്നു. ഞാനവിടെക്കു ശ്രെദ്ദിച്ചു. ഒരു വെള്ള ചുരിദാറും ഷ്വാളും അണിഞ്ഞ്‌കൊണ്ടവൾ ഏതോ പുസ്തകം വായിച്ചോണ്ടിരിക്കുന്നു. അവളുടെ മുടി ഷ്വാളിനു പുറത്തേക്ക് തൂങ്ങിയിരുന്നു. അവളുടെ തൂങ്ങിയ മുടിയുടെ അറ്റംചുരുണ്ടതായതുകൊണ്ട് അവളെ കാണാൻ കൂടുതൽ ഭംഗിയുണ്ടായിരുന്നു.
റൂമിനകത്തേക്കു വരുന്ന ഇളം കാറ്റ് അവളുടെ മുടിയെ പതിയെ തലയോടിയിരുന്നു.
ആ ഇരുത്തം അവളെ ഭംഗിയാക്കി. അവൾ എന്നെ കാണാത്ത രീതിയിൽ ഞാൻ അവളെ നോക്കി കൊണ്ടിരുന്നു. റൂമിന്റെ ജനൽ ഉയരത്തിലായതുകൊണ്ടു ഞാനെത്തിയാണ് നോക്കുന്നത്. പെട്ടന്ന് അവൾ സംശയംതോന്നിയപോലെ ബുക്കിലേക്കുള്ള ശ്രെദ്ധ തിരിച്ചുകൊണ്ട് ജനലിനു പുറത്തേക്ക് നോക്കി. ഞാൻ പെട്ടന്ന് തന്നെ അവിടെ നിന്നും മാറി ഓടി.