ഇനിയാണ് കുക്കുവിന്റെ ഊഴം. കഴിക്കുമ്പോൾ കരണ്ട് പോയാൽ കഴിക്കാനുള്ള കൂട്ടാനെല്ലാം മറ്റുള്ളവരിൽ നിന്നും കുക്കു മച്ചാൻ അടിച്ചോണ്ട് പോകും അതവന്റെ സ്ഥിരം പണിയാണ്. കരണ്ട് വന്നപ്പോൾ ഞാനെന്റെ പപ്പടം കുക്കുവിന് വെച്ചുകൊടുത്തു
“നീ കഴിച്ചോ”
“ഇച്ചാണെന്റെ മുത്ത്”
അവൻ ചിരിയോടെ പറഞ്ഞു. അങ്ങനെ ഭക്ഷണം കഴിച് കഴിഞ്ഞ് എല്ലാവരും ഉറക്കത്തിലേക്കു വീഴുന്ന നേരം.
എനിക്കാണെങ്കിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കം വരുന്നില്ല.എന്റെ ചിന്തകളിലെപ്പോഴും അവൾ മാത്രം.ഞാൻ അവളെ പോയി കണ്ടാലോ,ഏയ് വേണ്ട അഥവാ ആരെങ്കിലും കണ്ടാൽ അതോടെ തീർന്നു എല്ലാം.എന്റെ ചിന്തകളിൽ ഓരോന്ന് കടന്നുവന്നു. രണ്ടും കല്പ്പിച് ഞാൻ അവളെ കാണാൻ തന്നെ തീരുമാനിച്ചു.ഞാൻ കട്ടിലിൽ നിന്നും പാതി തുറന്ന ജനലിലൂടെ നോക്കിയപ്പോൾ ആകാശത്തു പൂര്ണ ചന്ദ്രൻ വെട്ടിത്തിളങ്ങുന്നതായി കണ്ടു.അതിന്റെ നിലാവെളിച്ചം എങ്ങും പ്രകാശം കൊണ്ട് നിറച്ചു. ഞാൻ മെല്ലെ എന്റെ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 10:30 ആയിട്ടുണ്ടായിരുന്നു. ഞാൻ എന്റെ പുതപ്പ് മാറ്റിക്കൊണ്ട് മെല്ലെ ശബ്ദമുണ്ടാക്കാതെ റൂമിന് പുറത്തിറങ്ങി.ഞാൻ മെല്ലെ വരാന്തയിലൂടെ വാർഡനെ കാണാതെ സ്റ്റെപ് വഴി ഗ്രിൽസ് തുറന്ന് പുറത്തു ചാടി.പുറത്ത് നല്ല തണുപ്പായിരുന്നു.ഞാൻ മെല്ലെ സ്കൂൾ ഗ്രൗണ്ടിലൂടെ girls ഹോസ്ടലിനെ ലക്‌ഷ്യം വച്ചുനടന്നു.എങ്ങും ഇരുട്ടാണെങ്കിലും പൂര്ണ ചന്ദ്രന്റെ നിലാവെളിച്ചം എനിക്ക് തുണയായി.