അന്നേരം തന്നെ കറണ്ടും പോയി..ശ്ശെടാ
ഇതൊരുമാതിരി മറ്റേടത്തെ പരുപാടി ആണല്ലോ.
ഇനിയിപ്പം ചന്തൂൻ്റെ വീട്ടിൽപ്പോകാം
വീടും പൂട്ടി അങ്ങോട്ടു പോയി
അവിടെ ചെന്നപ്പം ഫ്രണ്ടിലെ ഡോറടച്ചിട്ടിരിക്കുന്നു ഇവനിതെവിടെ പോയി കുറച്ചുനേരം ബെല്ലടിച്ചു നോക്കി
അപ്പഴാ ഓർത്തത് കറണ്ടില്ലല്ലോ പിന്നെങ്ങനാ ബെല്ല് കേൾക്കുന്നെ
” ചന്തൂ…….ചന്തൂ……”
നീട്ടി രണ്ടു വിളി വിളിച്ചു എന്നിട്ടും അനക്കമൊന്നുമില്ല കുറച്ച് കഴിഞ്ഞ് ഡോറ് തുറക്കുന്ന ശബ്ദം കേട്ടു
തുറന്നത് മീനുവാണ്
” ആ ചേട്ടാ…….”
” അവനെന്തിയേടീ………..”
” അമ്മയും ചേട്ടനും കൂടി ഒരു കല്ല്യാണത്തിനു പോയതാ വൈകിട്ടേ
വരുത്തൊള്ളു……………”
ഞാൻ അവിടെ നിന്ന് തിരിച്ചുപോകാൻ തുടങ്ങിയപ്പോൾ അവൾ.
” ചേട്ടൻ പോവാണോ ഞാനിവിടെ ഒറ്റക്കേഒള്ളു കൊറച്ചു കഴിഞ്ഞിട്ടു പോകാം……….”
ഞാനവളെ ഒന്നു നോക്കിയിട്ട് അകത്തേക്ക് കയറി.