പഴയജീവിതത്തിലേ നഷ്ടങ്ങൾ ഓർത്തു ഒരുപാട് കരഞ്ഞു ഉറക്കം ഇല്ലാത്ത രാത്രികൾ ആയിരുന്നു എനിക്ക് പലപ്പോഴും. അങ്ങനെ ആ ഇടക്ക് പഴയതു ഒക്കെ മറക്കാൻ വേണ്ടി ഞാൻ ചെറുതായി മദ്യപാനവും തുടങ്ങി . പക്ഷെ അതുകൊണ്ട് ഒന്നും എന്റെ ദുഃഖങ്ങൾ മറക്കാൻ ആയില്ല . മദ്യപാനം തുടങ്ങിയപ്പോൾ ഓഫീസ് പോക്കും കുറഞ്ഞു . അങ്ങനെ രണ്ടു മാസം കടന്നു പോയി.
അങ്ങനെ ഇരിക്കെ ഒരു നാൾ അനിൽ സാർ കമ്പനി സന്ദർശിക്കാൻ ആയി വന്നു. കൂടെ സെബിനും ഉണ്ടായിരുന്നു. അവനു ഇവിടുത്തെ ബ്രാഞ്ചിൽ ജോലി ശെരി ആക്കിയിരുന്നു. അതും എന്റെ കൂടെ. എന്റെ പെർഫോമൻസ് കണ്ട അനിൽ സാർ എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചു. സെബിനും ഉണ്ടായിരുന്നു കൂടെ
“അജിത്ത് തന്നെ കുറിച്ച് ഇങ്ങനെ അല്ല ഞാൻ കരുതിയത് തന്നെ നല്ല പ്രതീക്ഷയോടെ ആണു ഞാൻ ജോലിക്ക് എടുത്തത് എന്നിട്ട് താൻ ചെയ്തത് വളരെ മോശം ആയി പോയി. ഇവിടെ വന്നിട്ട് ഒരു ദിവസം പോലും താൻ മര്യാദക്ക് ജോലി ചെയ്തിട്ടില്ല വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ ഇന്നു ഈ ഓഫീസിൽ ഉണ്ടാകില്ലായിരുന്നു. നീ ആയതു കൊണ്ട് മാത്രം ഞാൻ ഒരു മാസത്തെ ടൈം തരുന്നു. അതിൽ നല്ല പെർഫോമൻസ് കാഴ്ച വെച്ചാൽ നിനക്ക് ഈ കമ്പനിയിൽ തുടരാം “
അനിൽ സാർ പറഞ്ഞു.
ഞാൻ എല്ലാം കേട്ടു മിണ്ടാതെ നിന്നു. എനിക്ക് ഒന്നും പറയാൻ ഉള്ള അവസ്ഥ അല്ലാർന്നു. ഒരു ഭാഗത്ത് എല്ലാം നഷ്ടപ്പെട്ട അവസ്ഥ മറുഭാഗത്തു അനിൽ സാറിന് എന്നോട് ഉള്ള ദേഷ്യവും ഇഷ്ടവും എല്ലാം കൂടി എനിക്ക് ഭ്രാന്ത് പിടിക്കും പോലെ ആയി.
“അനിസാർ ഞാൻ ഇവനോട് പറഞ്ഞു മനസിലാക്കാം. ഈ പ്രാവ്യശത്തേ ക്ക് ഒന്നു ക്ഷമിക്കണം. “
എന്റെ അവസ്ഥ കണ്ടിട്ട് സെബിൻ അനിൽ സാറിനോട് പറഞ്ഞു.
അവൻ എന്നെ കൂട്ടി പുറത്തേക്കു നടന്നു.
“ഡാ നീ ഇങ്ങനെ ആയാൽ ശെരി ആകില്ല. പോയതു പോയി . ഇനിയെങ്കിലും നീ നിന്നെ ഇഷ്ടപ്പെടുന്നവർക്കു വേണ്ടി ജീവിക്കാൻ നോക്ക്. അനിൽ സാർ നിന്നെ ഇഷ്ടം ആയതോണ്ട് ആണു ഇല്ലേങ്കിൽ ഇന്ന് നിന്റെ ജോലി പോയന്നെ. “
അവൻ എന്നോട് പറഞ്ഞു. പിന്നെയും കുറെ കാര്യങ്ങൾ അവൻ പറഞ്ഞു.
അവന്റെ ഉപദേശവും എല്ലാം കേട്ടപ്പോൾ അവൻ പറഞ്ഞതിലും കാര്യം ഉണ്ടെന്നു തോന്നി.