“അപ്പോൾ ഇനി നമുക്ക് തമ്മിൽ കാണാൻ പറ്റില്ലല്ലേ. “
ഞാൻ വിഷമത്തോടെ പറഞ്ഞു.
“ഉം. ഡാ നീ വിഷമിക്കണ്ട . ഇനിയുള്ള രണ്ടു ദിവസം നമ്മുക്ക് ആഘോഷിക്കാം. ആളു രണ്ടു ദിവസം കഴിഞ്ഞേ വരുകയുള്ളു “
അവൾ പറഞ്ഞു.
ആ സന്തോഷത്തി നു മറുപടി എന്നോണം ഞാൻ അവളെ കെട്ടി പിടിച്ചു ചുണ്ടുകളിൽ ചുംബിച്ചു.
“ഡാ മതി ദേ എത്തി “
ചുംബനലഹരിയിൽ നിന്ന എന്നെ അവൾ തള്ളിമാറ്റി കൊണ്ട് പറഞ്ഞു.
ഞാൻ നോക്കിയപ്പോൾ ലിഫ്റ്റ് കാർ പാർക്കിംഗ് ഏരിയയിൽ എത്തിയിരുന്നു.
ഞങ്ങൾ ലിഫ്റ്റിൽ നിന്നും ഇറങ്ങി.
ഞാനും അവളും കൂടി എന്റെ കാറിൽ കയറി . ഞാൻ കാർ പതിയെ മൂവ് ചെയ്തു പുറത്ത് എത്തി.
!എന്റെ ഓർമ്മകൾ വീണ്ടും പുറകോട്ടു സഞ്ചരിക്കാൻ തുടങ്ങി.!
ഷാർജ ദുബായ് നഗരങ്ങൾ ഓരോ ദിവസവും പുതുമകളാൽ നിറഞ്ഞതാണ്. ഓരോ ദിവസം ചെലും തോറും വികസനത്തിന്റെ കാര്യം ആയാലും ടെക്നോളജി യുടെ കാര്യം ആയാലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു.
ഞാൻ ഷാർജയിൽ വന്നിട്ട് ഇപ്പോൾ നാലു വർഷത്തിൽ കൂടുതൽ ആയി. ഇവിടെ വരുമ്പോഴുള്ള ആ പഴയ അജി അല്ല ഞാൻ ഇപ്പോ. ഷാർജയിലേ ജീവിതം എന്നെയും മാറ്റി മറിച്ചു. ആദ്യം ഇവിടെ വന്ന നാളുകളിൽ എനിക്ക് ഈ സ്ഥലത്തോട് പൊരുത്തപ്പെടാൻ വളരെ പാടായിരുന്നു . പക്ഷെ പിന്നിട് പതിയെ പതിയെ ഞാൻ ഇവിടം ഒത്തു ചേരാൻ തുടങ്ങി. അസിസ്റ്റന്റ് മാനേജർ ആയി വന്ന ഞാൻ ഇപ്പോ ദോസ്ത് ഗ്രൂപ്പിന്റെ ഇവിടത്തെ ബ്രാഞ്ചിന്റെ ജിഎം പോസ്റ്റിൽ എത്തിനില്കുന്നു. അനിൽ സാറിന് എന്നോട് ഉള്ള ഇഷ്ടം ആണോ എന്റെ ആത്മാർത്ഥക്കുള്ള പ്രതിഫലം ആണോ എന്ന് അറിയില്ല ഞാൻ ഈ നിലയിൽ ഏത്താൻ കാരണം ആയതു. എന്തയാലും ഞാൻ ഇപ്പോ ഒരു ടോപ് ലെവലിൽ ആണു. സ്വന്തം ആയി ഫ്ലാറ്റ്. കാർ . അത്യാവശ്യം ബാങ്ക് ബാലൻസ്. എല്ലാം കൊണ്ടും ഞാൻ ഉയരത്തിൽ ആണു. പക്ഷെ എല്ലാം ഉണ്ടായിട്ടും എന്താ കാര്യം ഇഷ്ടപ്പെടുന്നവർ കൂടെയില്ലെങ്കിൽ.
അന്ന് ഞാൻ അനിൽ സാറിന്റെ അവിടെന്നു ഇന്റർവ്യൂ കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് വിസയും ടിക്കറ്റും ജോലിയും ശെരി ആക്കിത്തന്നു അനിൽ സാർ. ഇവിടെ വന്നു ഇത്രയും വർഷം ആയിട്ടും ഞാൻ നാട്ടിൽ ആരും ആയി ബന്ധപ്പെട്ടില്ല . അമ്മയെയും അച്ഛനെയും ലെച്ചുവിനെയും ഞാൻ മനഃപൂർവം മറന്നു .
ഇവിടെ വന്ന സമയത്തു . ജോലിക്ക് പോക്ക് ഒരു കടമ്പ ആയിരുന്നു. ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത പെരുമാറ്റം ആയിരുന്നു എന്റെ . ഓഫിസ് വിട്ടാൽ റൂം. റും വിട്ടാൽ ഓഫീസ് അതു മാത്രം ആയിരുന്നു എന്റെ ജീവിതം. രാത്രികാലങ്ങളിൽ