ഞങ്ങൾ ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു. അതുകഴിഞ്ഞു ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ഇരുന്നു ടീവി കണ്ടു.
“എടി സ്റ്റെല്ല നിന്നോട് എന്തെങ്കിലും പറഞ്ഞോ ?”
പ്രിയ എന്റെ മടിയിൽ കിടന്നു ടീവി കാണുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു.
“കല്യാണക്കാര്യം ആണോ ?”
“ഉം “
“അവൾ പറഞ്ഞിരുന്നു, നിന്നോട് അവൾ തന്നെ പറയാം എന്നു പറഞ്ഞോണ്ട് ആണു ഞാൻ പറയാതിരുന്നത് “
“ഉം. “
“അല്ല, നീ കല്യാണം ഒന്നും നോക്കുന്നില്ലേ ?”
“എനിക്കൊ?”
“അല്ല പിന്നെ എനിക്കോ ?പ്രായം പത്ത് മുപ്പതു ആയില്ലേ “
അവൾ ചോദിച്ചു.
“ഹേയ്, 29 ആവുന്നോള്ളൂ, കല്യാണം ഒന്നും നമ്മുടെ ജീവിതത്തിൽ പറഞ്ഞിട്ടില്ല. “
“അതെന്താ, നീ സന്യസിക്കാൻ പോവുക ആണോ ?”
“ഹേയ് ഇല്ല, ഇങ്ങനെ നടന്നാൽ പോരെ “
“എത്ര നാൾ എന്നു വെച്ച നീ ഇങ്ങനെ മറ്റുള്ളവരുടെ മുതൽ കട്ട് ജീവിക്കുന്നെ നിനക്കും വേണ്ടേ സ്വന്തം ആയി ഒരെണ്ണം. “
അവൾ പറഞ്ഞു.
“അപ്പൊ നീയൊക്കെ എന്നെ കുറിച്ച് അങ്ങനെയാ കരുതി ഇരിക്കുന്നെ കട്ട് തിന്നുന്നവൻ ആയിട്ട്,,ശെരിയാ അജി മറ്റുള്ളവരുടെ മുതൽ കട്ട് തിന്നുന്നവൻ ആണു, നീ എഴുന്നേറ്റോ ഞാൻ നിന്നെ തിരിച്ചു കൊണ്ടാക്കാം, ഞാൻ കാരണം ആരും ആരെയും വഞ്ചിക്കേണ്ടാ “
ഞാൻ വിഷമത്തോടെ അതു പറയുന്നതോടൊപ്പം അവളുടെ തല എന്റെ മടിയിൽ നിന്നും മാറ്റാൻ ആയി കൈ കൊണ്ട് ചെന്നു. ആ കൈയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.
“എടാ ഞാൻ അതൊന്നും ഉദ്ദേശിച്ച് പറഞ്ഞത് അല്ല, നീ പഴയത് ഒക്കെ മറന്നു ഒരാളെ ജീവിത പങ്കാളി ആയി സ്വികരി ക്കുന്നത് കാണാൻ ഉള്ള മോഹം കൊണ്ട് പറഞ്ഞതാ “
അവൾ എന്റെ കൈയിൽ പിടിച്ചു മുഖത്ത് നോക്കി കൊണ്ട് പറഞ്ഞു.
!ഞാൻ സ്റ്റെല്ല യോടും പ്രിയ യോടും എന്റെ പഴയ കാര്യങ്ങൾ അധികം ഒന്നും പറഞ്ഞിട്ടില്ല. ഒരു പെണ്ണിനെ പ്രേമിച്ചു പക്ഷെ കല്യാണം ചിലകാര്യങ്ങൾ കൊണ്ട് അതു നടന്നില്ല അതിന്റെ വിഷമത്തിൽ നാടു വിട്ടു അത്രേ മാത്രമേ ഞാൻ അവരോടു പറഞ്ഞോളു. പിന്നെ എന്നെ വിഷമിപ്പിക്കണ്ട എന്നു കരുതിയിട്ട് ആകും അവർ പിന്നെ അതിനെ പറ്റി ഒന്നും പിന്നിട് ചോദിക്കാതിരുന്നത്. !
“ആ , നോക്കാം, “
ഞാൻ അവളോട് പറഞ്ഞു.