താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]

Posted by

“ഓഹ് അതു അന്നത്തെ ഓട്ടത്തിനിടക്ക് മറന്നു പോയതാ. “

അവൾ പറഞ്ഞു.

“ഇതു തന്നെയാ പ്രിയക്കും പറ്റിയത് “

ഞാൻ പറഞ്ഞു.

“ഉം “

“നീ വരുന്നുണ്ടോ?. ഞാൻ നിന്നെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയാം “

ഞാൻ അവളുടെ കൈയിൽ നിന്നും ബാഗ് വാങ്ങിച്ചു കാറിൽ വെക്കുന്നതിനിടയിൽ ചോദിച്ചു.

“ആ, അപ്പൊ ഇന്നത്തെ വണ്ടിക്കൂലി ലാഭം ആയി. “

അവൾ പറഞ്ഞു.

“എന്നാ വേഗം വന്നു കയറു. “

ഞാൻ കാറിൽ കയറുന്നുതിനിടയിൽ പറഞ്ഞു.

അവൾ വന്നു കാറിൽ കയറി.

“ഡാ., എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ?”

ഞാൻ ഡ്രൈവ് ചെയുന്നതിനിടയിൽ അവൾ എന്നോട് പറഞ്ഞു.

“ആ ‘പറ “

“,അതെ ഞാൻ രണ്ടുമാസം കഴിഞ്ഞാൽ നാട്ടിലേക്ക് പോകും “

അവൾ പറഞ്ഞു.

“എന്താ ഇത്ര പെട്ടന്ന് “

“പെട്ടന്ന് ഒന്നും അല്ല ഞാൻ ലീവിന് പോയിട്ട് ഒന്നര വർഷത്തോളം ആയില്ലേ, പിന്നെ എനിക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട് ഏതാണ്ട് ഉറച്ച മട്ടാ. അച്ഛൻ വിളിച്ചിരുന്നു ചെല്ലാൻ പറഞ്ഞു. “

അവൾ പറഞ്ഞു.

“അപ്പൊ രണ്ടു പേരും എന്നെ തനിച്ചാക്കി പോവുക ആണല്ലേ “

ഞാൻ ചെറു വിഷമത്തോടെ പറഞ്ഞു.

“എടാ കുറെ നാൾ ആയി അച്ഛനും അമ്മയും നിർബന്ധിക്കുന്നത് ഇനിയെങ്കിലും അവർ പറയുന്നത് കേൾകാം എന്നു വിചാരിച്ചു.നിന്നോട് ഇതു പറയാൻ വേണ്ടി ഞാൻ കുറച്ചു ദിവസം ആയി നടക്കുന്നു , അവസരം ഒത്തു വരാത്തത് കൊണ്ട് പറഞ്ഞില്ല എന്നെ ഒള്ളു “

അവൾ പറഞ്ഞു.

“ഉം, ശരി, നീ ചെക്കനെ കണ്ടോ “

“ഉം , വീഡിയോ കാളിങ് ചെയ്തിരുന്നു .ആൾക്ക് നാട്ടിൽ ചെറിയ എന്തോ ബിസിനസ്‌ ആണു “

അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *