ചുവന്ന ദുബൈ 2 [നാസ്സ്]

Posted by

മറുതലക്കല്‍ സോഫിയുടെ മധുരമൂറുന്ന ശബ്ദം.
സോഫി : ഹലൊ നാസ്സ്
നാസ്സ് : ..ഹ്….മ്…ഹലൊ
സോഫി : എന്തിനാടാ ഇങ്ങിനെ പരുങ്ങുന്നത് സ്കൂൾ കാലത്തെ പ്രണയം പോലെ..ചാറ്റിലൂടെ പറയുമ്പോൾ ഉഷാറായിരുന്നല്ലൊ.

അവളോട് പറയാനായി പടിച്ചു വച്ചിരുന്നതെല്ലാം അതോടെ മറന്നു.

ആ വാക്കുകള്‍ എന്നില്‍ ദൈര്യമെന്ന ഉൗര്‍ജത്തെ നിറച്ചു.അവളോട് സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു.

നാസ്സ് : സത്യം പറയാലൊ പേടി തന്നെ ആയിരുന്നു. എങ്ങിനെ സംസാരിച്ചു തുടങ്ങണം എന്നറിയില്ല.പിന്നെ ഇയാളെ എന്തു വിളിക്കണമെന്നതുമറിയില്ല.
അതുകൊണ്ടാ.

സോഫി: എന്നൊട് സംസാരിക്കാന്‍ ഇത്ര പേടിയൊ ഞാനന്താ നാസ്സിനെ പിടിച്ചു വിഴുങ്ങുമെന്ന് വിചാരിച്ചൊ
പിന്നെ സോഫി എന്നാണ് എന്‍റെ പേര് അങ്ങിനെ തന്നെ വിളിച്ചാല്‍ മതി ഒാകെ

നാസ്സ്: ഒാകെ സോഫി

സോഫി: ഹാ ദാ ണ്ടേ എന്‍റെ കള്ള കാമുകന് ധൈര്യം വന്നല്ലൊ.ഹ ഹ ഹ

അവളുടെ ആ വാക്കുകളും ചിരിയും ഞാനെന്ന ഈ കള്ള കാമുകനില്‍ വരിത്തിയ മാറ്റം വലുതായിരുന്നു.

നാസ്സ്: ഹ ഹ ഹ ….സോഫി എവിടാ താമസിക്കുന്നെ?

സോഫി: നിങ്ങടെ ഷോപ്പിന്‍റെ തൊട്ടു ഭാക്കിലെ ഫ്ലാറ്റില്‍ ബില്‍ഡിംങ്ങ് നമ്പര്‍ :8 , സെക്കന്‍റ് ഫ്ലോര്‍ ,റൂം നമ്പര്‍ 34

Leave a Reply

Your email address will not be published. Required fields are marked *