എന്തായിരിക്കും സോഫിയുടെ മറുപടി?
എന്‍റെ ദുബൈ ജീവിതം അവസാനിപ്പിക്കാന്‍ വരെ ഞാനയച്ച ആ വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ടെെന്നെനിക്കറിയാം..
അവളുടെ മറുപടി വരാൻ വൈകും തോറും മനസ്സ് പലതും ചിന്തിപ്പിച്ച് എന്നെ ഭയപെടുത്തി കൊണ്ടിരുന്നു.
ഉള്ളത് പറയാലൊ തൂറാനിരുന്നവന്‍റെ തലയിൽ തേങ്ങ വീണെന്നു പറഞ്ഞപോലെ ദാ വരുന്നു ഒരു കസ്റ്റമര്‍ ..
മൈരനു വരാൻ കണ്ട സമയം എന്ന് മനസ്സില്‍ പ്രാകികൊണ്ട് കസ്റ്റമറേയും കൊണ്ട് കാമ്പിനിലോട്ട് നടന്നു…
മൊബൈലിൽ നെറ്റ് ഒാഫ് ചെയ്യാതെ തന്നെ സെല്‍ഫില്‍ വെച്ച് വന്ന കസ്റ്റമറുടെ വര്‍ക്ക് തുടങ്ങി.. എത്രയും പെട്ടന്ന് ജോലി തീര്‍ക്കുക എന്ന ലക്ഷ്യം മാത്രമേ മനസ്സിലുള്ളു.
ജോലിക്കിടയില്‍ മൊബൈലിൽ വാട്ട്സാപ്പ് മെസ്സേജിന്‍റെ ഒരേ ബഹളം.
ചെയ്യുന്ന ജോലിയിൽ മനസ്സുറപ്പിക്കാന്‍ എനിക്കു സാദിക്കുന്നില്ലെന്നുമാത്രമല്ല ജോലിയും നീങ്ങുന്നില്ല.
എങ്ങിനെ എന്നൊന്നും അറിയില്ല വന്നവന്‍റെ ജോലിയും തീര്‍ത്തു കൊടുത്ത് ഹ്രദയമിടിപ്പോടെ ഞാൻ മൊബൈൽ കയ്യിലെടുത്ത് മെസ്സേജസ് ചെക്ക് ചൈതു..
അവളുടെ നമ്പറില്‍ നിന്നും ഒരേ ഒരു മെസ്സേജ് മാത്രം അതും വോയിസ് മെസ്സേജ്.പിന്നീട് ഉള്ളതെല്ലാം ഗ്രൂപ്പുകളില്‍ വന്ന മെസ്സേജസ്..(തെണ്ടികള്‍ ആളെ പേടിപ്പിക്കാന്‍..)
അവളുടെ മെസ്സേജ് തുറന്നുനോക്കാനുള്ള ഭയം കാരണം ഗ്രൂപ്പുകളില്‍ വന്ന മെസ്സേജസാണ് ആദ്യം നോക്കിയത്.ഒടുവിൽ സോഫിയുടെ മെസ്സേജും ഞാൻ തുറന്നു.
പ്ലേ ചെയ്യാന്‍ ഒരു ഭയമുണ്ടെങ്കിലും രണ്ടും കല്‍പ്പിച്ച് ഞാനത് പ്ലേ ചെയ്തു..