” ഗുഡ് മോര്‍ണിംഗ് സര്‍ “
ഇരിക്ക് ” സഫിയയോടൊപ്പം അനുപമയും ഇരുന്നു
‘ എങ്ങനുണ്ട് സഫിയാ അനുപമ ? അത്യാവശ്യം എല്ലാം പറഞ്ഞു കൊടുത്തിട്ടില്ലേ ?’
” ഹ്മം ..പറഞ്ഞു സര്‍ , അനുപമ മിടുക്കിയാണ് ..പെട്ടന്ന് തന്നെ കാര്യങ്ങള്‍ മനസിലാക്കി … ബാക്കിയൊക്കെ സര്‍ കൂടി പറഞ്ഞാല്‍ മതി .”
അനുപമ വന്നു ജോയിന്‍ ചെയ്തിട്ട് രണ്ടാഴ്ച ആയിരുന്നു . റോജി പുതിയ ബ്രാഞ്ചിന്റെ തിരക്കിലായിരുന്നത് കൊണ്ട് ഇന്നാണ് ദുബായി ഓഫീസില്‍ വന്നത് .റോജിയുടെ ഓഫീസ് റൂമിലിരുന്നാല്‍ ദുബായ് നഗരത്തിന്‍റെ കാഴ്ച കാണാം അവനിരിക്കുന്ന ചെയറിന് പുറകിലുള്ള ഗ്ലാസ്സിലൂടെ . ആ മുറിയില്‍ നിന്ന് കയറാവുന്ന മറ്റൊരു റൂം കൂടിയുണ്ടാവിടെ . ഒറ്റ നോട്ടത്തില്‍ കാണാന്‍ പറ്റാത്ത രീതിയിലാണ് അതുള്ളത് . റോജിയുടെ പ്രൈവറ്റ് റൂം വെല്‍ഫര്‍ണീഷഡ് ആയ ഒരു ബെഡ് റൂം . ഉച്ചമയക്കത്തിനും, പിന്നെ ഇടക്കൊരു നേരമ്പോക്കിനും ഒക്കെയുള്ള ഒരു റൂം. റോജി ഒരു ഫോണില്‍ സംസാരിക്കുന്ന സമയത്ത് അനുപമ അവിടെയെല്ലാം നോക്കി കാണുവാണ്.
‘ അപ്പൊ …അനുപമ … ഇന്ന് തന്നെ ജോയിന്‍ ചെയ്യുവല്ലേ എന്‍റെ അസിസ്റ്റന്റ് കം പേര്‍സണല്‍ മാനേജര്‍ ആയി “