‘ സിംഗപൂര്‍ ഒരു ബ്രാഞ്ച് തുടങ്ങാന്‍ ആലോചിക്കാള്‍ തുടങ്ങിയിട്ട് കുറെയായി … തന്നെ പറ്റില്ല … ഒരു പാര്‍ട്ട്‌ണര്‍ഷിപ്പ്… നമ്മുടെ ഈ മീറ്റിംഗ് കൊണ്ട് അതിനു സാധിച്ചാല്‍ തനിക്ക് നല്ല ചെലവ് ചെയ്യാം ‘
” ഞാനെന്താ ചെയ്യേണ്ടേ സാര്‍ ?” അനു വേവലാതിയോടെ ചോദിച്ചു
‘ താനൊന്നും ചെയ്യണ്ട … അവരോടു നല്ല രീതിയില്‍ സംസാരിക്കുക …പെരുമാറുക ..പിന്നെ പ്രാര്‍ത്ഥിക്കുക ‘
അനുവിന്റെ ശ്വാസം നേരെ വീണു .. അവള്‍ ചിരിച്ചു
അപ്പോഴേക്കും സ്നാക്സും ഡ്രിങ്ക്സും വന്നു …റോജി റെഡ് വൈനും വിസ്കിയും ഓര്‍ഡര്‍ ചെയ്തു..
‘ഡോ ..റെഡ് വൈന്‍ ആരോഗ്യത്തിന് നല്ലതാ … കഴിക്ക്”
‘ അയ്യോ ..സാര്‍ എനിക്ക് വേണ്ടാ …”
‘ സാരമില്ലടോ ..പൂസാകത്തോന്നുമില്ല …പിന്നെ ഈ സുന്ദരമുഖം ഒന്ന് കൂടി തുടുക്കും
അനുവിന്റെ മുഖം വൈന്‍ കഴിക്കാതെ തന്നെ തുടുത്തു
അവന്‍റെ നിരബന്ധത്തില്‍ അനു വൈന്‍ ഗ്ലാസ് എടുത്തു
” എന്‍റെ സുന്ദരിയായ മാനേജരുടെ കൂടെ ആദ്യ “ചിയേര്‍സ് ‘ ഇനിയെന്നും ഇതേ പോലെ സുന്ദരിമാനേജരുമായി കൂടാന്‍ എനിക്ക് ഈശ്വരന്‍ ഭാഗ്യം തരട്ടെ ….”
അനു ചിരിച്ചു കൊണ്ടവന്റെ ഗ്ലാസില്‍ മുട്ടിച്ചു … വലിയ ചവര്‍പ്പോ ഒന്നും തോന്നിയില്ലാത്തത് കൊണ്ട് അവള്‍ പതിയെ ആസ്വദിച്ചു തന്നെ കുടിച്ചു ..ഇറ്റാലിയന്‍ പാസ്ത ആയിരുന്നു ആയിരുന്നു റോജി ഓര്‍ഡര്‍ ചെയ്തിരുന്നത് ..അതും അനു ആസ്വദിച്ചു തന്നെ കഴിച്ചു