അതെ സമയം വിസ്മയവും … ഒരു മോശമായ നോട്ടവും സ്പര്‍ശനവും പോലുമില്ല .. മിക്കതും രാവിലെ പോയി രാത്രി വരുന്നതായിരുന്നു …അല്‍പം ലേറ്റായാലും.
അനുവിന് ആദ്യശമ്പളം കിട്ടി .. പതിവ് തെറ്റിച്ചു ആദ്യ ശമ്പളം രണ്ടു മാസത്തിനു മുന്‍പേ .. ശമ്പളം അക്കൗണ്ടിൽ വന്നയുടനെ അനു സഫിയയുടെ അടുത്തെത്തി
” ചേച്ചി … ശമ്പളം കിട്ടി “
‘ പതുക്കെ പറയടോ … ആദ്യ ശമ്പളം ഇവിടെ എല്ലാവര്‍ക്കും രണ്ടാം മാസത്തിലാ… ഇത് നിന്‍റെ സ്മാര്‍ട്ട്‌നെസ്സും ജോലിയുമൊക്കെ കണ്ടാവും”
‘ ചേച്ചി … പക്ഷെ … ഇതില്‍ നിന്നൊന്നും പിടിച്ചിട്ടില്ല … അന്നത്തെ ഡ്രസ് എടുത്തതൊക്കെ “
” അത് പതിയെ പിടിച്ചോളും … തനിക്കിന്നു വല്ലതും മേടിക്കാനുണ്ടോ ? ഞാന്‍ ഷോപ്പിങ്ങിനു പോകുന്നുണ്ട് “
” ഹ്മ്മം .. ചേച്ചി … അല്‍പം”
അന്നനു സഫിയയുടെ കൂടെ ഷോപ്പിങ്ങിനു പോയി … സഫിയക്കും പിള്ളേര്‍ക്കും അവളോരോ ജോഡി ഡ്രെസ് എടുത്തു .. അനു എടുത്തതെല്ലാം മോഡേണ്‍ ഡ്രെസ് ആയിരുന്നു .. സഫിയ പറയാതെ തന്നെ … മിക്കവാറും അനു മിഡിയോ അല്ലെങ്കില്‍ ജീന്‍സോ ആണ് ധരിക്കാറ് … ഏതു വേഷത്തിലും അവള്‍ ” സുന്ദരിക്കുട്ടി ” ആയിരുന്നു
” അനു … ഇതൊന്നിട്ടു നോക്കിക്കേ ..’ ഒരു സ്കര്‍ട്ടും കോട്ടും ആയിരുന്നു അത് .
” ഇതെന്തിനാ ചേച്ചി … കമ്പനിയില്‍ ഡ്രെസ് കോഡില്ലന്നല്ലേ പറഞ്ഞെ ” ബ്ലാക്കില്‍ ചെറിയ വരകള്‍ ഉള്ള കോട്ട് കണ്ടു അനു ചോദിച്ചു