അവളെ ഫ്ലാറ്റില്‍ ഇറക്കി വിടുന്നതിനു മുന്‍പവന്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ കയറി ആഹാരവും വാങ്ങി കൊടുത്തു .
അന്ന് കിടന്നുറങ്ങാന്‍ നേരം അനു അന്ന് നടന്നതൊക്കെ ആലോചിച്ചു കിടക്കുവായിരുന്നു .. റോജി സാറിന്‍റെ നല്ല പെരുമാറ്റമാണ് … ആ ചുറുചുറുക്കും കാര്യക്ഷമതയും ജോലിക്കാരോടുള്ള പെരുമാറ്റവും ഒക്കെ അവളെ ആക്രഷ്ടിച്ചു.. തമാശ നിറഞ്ഞ സംസാരം … ജോലിക്കാരിയോടെന്നപോലെയല്ല തന്നോട് പെരുമാറിയത് … ഒരു ഫ്രണ്ടിനെ പോലെ … അനു വീട്ടിലേക്ക് വിളിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു കോള്‍ വെയിറ്റിംഗ് കാണിച്ചു …നോക്കിയപ്പോള്‍ സഫിയയാണ് … വീട്ടിലേക്ക് വിളിച്ചു കഴിഞ്ഞവള്‍ തിരിച്ചു വിളിച്ചു
” ചേച്ചി … ഞാന്‍ വീട്ടിലേക്ക് വിളിക്കുവായിരുന്നു “
” എന്നും ഈ സമയത്താണോ വിളിക്കുന്നെ ?’
” അല്ല ചേച്ചി … നമ്മുടെ ആറര എഴാകുമ്പോ വിളിക്കും … അവര് അല്ലെങ്കില്‍ ഉറക്കമിളച്ചിരിക്കും “
” ഹ്മ്മം …അതാ നല്ലത് … നാട്ടില്‍ ഒരു ഒന്‍പത് ഒക്കെയാവുമ്പോ വിളിക്കണം … അവരുടെ ഉറക്കമെന്തിനാ കളയുന്നെ ?”
പതിയെ അനുവിന്റെ ഒന്‍പത് മണി കഴിഞ്ഞുള്ള വിളി ഒഴിവാക്കുകയായിരുന്നു സഫിയയുടെ ലക്‌ഷ്യം
” ആട്ടെ … ഇന്നെങ്ങനെ ഉണ്ടായിരുന്നു “
‘ കുഴപ്പമില്ലായിരുന്നു ചേച്ചി .. യാത്രയൊക്കെ ആസ്വദിച്ചു “
” റോജി എങ്ങനെയുണ്ടായിരുന്നു … വര്‍ത്തമാനമൊക്കെ പറഞ്ഞോ “
” ഹ്മം ചേച്ചി … സാറ് പാവമാ … നല്ല പെരുമാറ്റം “