പ്രിയ ”ഏയ് മാഡവും ഇവിടെ തന്നെയ ജോലി ചെയ്യുന്നേ, ഇതുപോലത്തെ സെർവീസും ഇടക്കിടക്ക് ചെയ്യുമെന്ന് മാത്രം. ഒരു മിനുറ്റ് ഞാൻ ഒന്നു വിളിക്കട്ടെ“
രാജേഷിന്റെ മനസ്സിൽ ഒരു വെപ്രാളം, ഇവളീപ്പറയുന്ന മാഡം ആരാകും, ഈശ്വര ഇനി അമ്മ, ഏയ് അമ്മയാകില്ല. എന്നാലും. ”പ്രിയ താനൊരു കാര്യം ചെയ്യ് എനിക്ക് അവരെവിടെയാന്ന് പറഞ്ഞ് തന്നാൽ മതി ഞാൻ നേരിട്ട് ചെന്ന് വാങ്ങിക്കാം, പോരാത്തതിൻ നിന്റെ മാഡത്തെക്കൊണ്ട് എനിക്ക് ഇനിയും ആവശ്യമുണ്ട് അപ്പോൾ ഒന്നു പരിചയപ്പെടുകയും വേണം. അവരുടെ നമ്പർ താ“
പ്രീയ ”നമ്പർ തരില്ല, അത് മാഡം എന്നോട് പ്രത്യേകം പറഞ്ഞിട്ടൂണ്ട്. വേണേൽ സർ പോയി കണ്ടോളു.“
രാജേഷ് ”ഒകെ നോ പ്രൊബ്ളം പറയൂ അവർ എവിടെയാണ്“
പ്രിയ ”ഒന്നമത്തെ ഫ്ളോറിൽ ബേക്കറിയുടെ അടുത്തുള്ള റിലേഷൻഷിപ്പ് മാനേജർ എന്ന റുമിൽ ഉണ്ട്. പേർ സുമലത“
രാജേഷിന്റെ കാലിനടിയിലെ ഭൂമി പിളരുന്ന പോലെ. പെട്ടെന്ന് ബിപി ഒന്നു കുറഞ്ഞു അയാളുടെ കയ്യിലെ മദ്യഗ്ളാസ്സ് നിലത്ത് കാർപ്പെറ്റിൽ വീണു.
ജോൺ ”രാജേഷ് എന്തു പറ്റി, താൻ ഓകെയാണോ, മെഡിക്കൽ വിളിക്കട്ടെ“
രാജേഷ് സന്ദർഭത്തിലേക്ക് വന്നു ”ഇല്ല കുഴപ്പമില്ല. പെട്ടെന്നൊരു തലചുറ്റൽ ഇറ്റ് ഹാപ്പെൻസ് ലെറ്റ് മി ഗെറ്റ് ദ് സ്റ്റഫ് ഫോർ യൂ“
രാജേഷ് പതുക്കെ എണീറ്റ് വാതിൽ തുറന്ന് നടന്നു.