ഒരു ഹിസ്റ്ററി സ്റ്റുഡന്റായ നിനക്ക് ഞാനിതൊക്കെ പറഞ്ഞ് തരണോ… കഷ്ടം… “ അവളുടെ ആ ഉത്തരത്തിന് മറുപടി രാഘവിന്റെ ശാന്തമായ മുഖത്തു വിരിഞ്ഞ പുഞ്ചിരിയാണ്…
“ ഒകെ… അപ്പൊ ഈ പത്തവതാരങ്ങൾ എന്ന് വച്ചാൽ എന്താ?… “ രാഘവിന്റെ അടുത്ത ചോദ്യം…
“ അതും എനിക്കറിയാല്ലോ… ഭഗവാൻ വിഷ്ണുവിന്റെ പത്ത് സമയത്തുള്ള പത്ത് അവതാരങ്ങൾ ആണ് അത്… മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി… “ ജാനകി തന്റെ അറിവിൽ അഭിമാനം കൊണ്ട് ചടുലതയോടെ പറഞ്ഞു…
“ ഈ പത്താവതാരങ്ങൾ തന്നെയല്ലേ ഡാർവിന്റെ പരിണാമം?…” രാഘവിന്റെ ചോദ്യം കേട്ട് ജാനകി അയ്യടാ എന്നായിപ്പോയി…
“ ങേ… അതെങ്ങിനെ ശരിയാകും… അവതാരങ്ങൾ ഐതീഹ്യമല്ലേ… പരിണാമം സയൻസും… ” അവൾ താടിക്ക് കയ്യും കൊടുത്ത് ചോദിച്ചു…
“ ഇതാണ് നിന്നെപ്പോലുള്ള മണ്ടൂസുകളുടെ പ്രശ്നം… വെളിനാട്ടുകാർ പറയുന്നതെന്തും വെള്ളം തൊടാതെങ്ങ് വിഴുങ്ങും… നമ്മുടെ നാട്ടിൽ ഇതിനൊന്നും ഒരു വിലയും ഇല്ല… “ രാഘവ് പറഞ്ഞതു കേട്ട് അവൾ മുഖം വീർപ്പിച്ചു…
“ നിന്നെ കളിയാക്കാൻ വേണ്ടി പറഞ്ഞതല്ല… ശ്രദ്ധിച്ച് കേട്ടോ… നമ്മുടെ പത്തവതാരങ്ങൾ എന്നു പറയുന്നതാണ് ഡാർവിന്റെ പരിണാമസിദ്ധാന്തം… ഒന്നു നോക്കിക്കേ… ആദ്യത്തെ അവതാരം മൽസ്യം- കടലിലാണ് ജീവന്റെ ആവിർഭാവം ഉണ്ടായതെന്നാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്… രണ്ടാമതായി കൂർമ്മം- മൽസ്യത്തിൽ നിന്ന് ഉഭയജീവിയായ(കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന, ഇഴജന്തു) ആമയിലേക്കുള്ള പരിണാമം… മൂന്നാമതായി വരാഹം- ഇഴജന്തുവിൽ നിന്ന് നാലുകാലിൽ നിൽക്കുന്ന മൃഗത്തിലേക്കുള്ള മാറ്റം… നാലാമതായിട്ട് നരസിംഹം- പകുതി മൃഗവും പകുതി മനുഷ്യനും (മൃഗത്തിൽ നിന്നും മനുഷ്യനിലേക്കുള്ള പരിണാമം)… അഞ്ചാമത്തേത് വാമനം അല്ലേ?… മനുഷ്യന്റെ ആദ്യ രൂപമാണത്…
രാഘവായനം 4 [അവസാന ഭാഗം]
Posted by