രാഘവായനം 4 [അവസാന ഭാഗം]

Posted by

അങ്ങിനെ കേറുന്ന വഴി മതിലിൽ ആലേഖനം ചെയ്തിരിക്കുന്ന ശങ്കരാചാര്യരുടെ കഥ പറയുന്ന ചിത്രങ്ങൾ അവർ ശ്രദ്ധിച്ചതേയില്ല… നടന്നു നടന്നു ഏറ്റവും മുകളിലെത്തിയപ്പോൾ ജാനകിയുടെ കണ്ണുകൾ തെളിഞ്ഞിരുന്നു…
“ ഇപ്പറയുന്ന ചന്ദ്രഹാസം ഒക്കെ അവിടെയുണ്ടെന്ന് നിനക്കെന്താ ഇത്ര ഉറപ്പ്?… “ അവൾ അവനെ ആ അപകടം പിടിച്ച ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി ചോദിച്ചു…
“ ഞാനൊരു കാര്യം ചോദിക്കട്ടെ ജാനു?…“ ഗത്യന്തരമില്ലാതെ രാഘവ് അവളുടെ നേർക്ക് ഒരു ചോദ്യമെറിഞ്ഞു…
“ ഉം… ചോദിക്ക്… “ അവനെന്ത് ചോദിച്ചാലും ഉത്തരം പറയാൻ കഴിയുമെന്നുള്ള വിശ്വാസത്തിൽ അവൾ പറഞ്ഞു…
“ ഈ പരിണാമ സിദ്ധാന്തം കണ്ടു പിടിച്ചതാരാ?…“ രാഘവിന്റെ ചോദ്യം ലഘുവായിരുന്നു…
“ അത് നിനക്കറിയാൻ പാടില്ലേ രാഘവ്… ചാൾസ് ഡാർവിൻ, 1859-ൽ “ ജാനകി ഒരു സംശയവും കൂടാതെ പറഞ്ഞു…
“ സമ്മതിച്ചല്ലോ… അപ്പൊ നമ്മുടെ വിഷ്ണുവിന്റെ പത്ത് അവതാരം കണ്ടുപിടിച്ചതാരാ?… “ രാഘവിന്റെ ആ ചോദ്യത്തിനോട് ഇതെന്ത് ചോദ്യമാണെന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്…
“ അത് പണ്ടു മുതലേ നമ്മൾ പറയുന്നതല്ലേ… അത് അങ്ങിനെ ആരെങ്കിലും കണ്ടുപിടിച്ചതാണോ?… “ ആ ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് രാഘവിന് തോന്നി…
“ അതു ശരിയാ… ഈ പറയുന്ന പത്തവതാരങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നത് ആരാണെന്ന് നമുക്കൊരു പിടിയുമില്ല… എന്താ ഈ ഡാർവിന്റെ പരിണാമ സിദ്ധാന്തം?…“ രാഘവ് അറിയാത്ത പോലെ ചോദിച്ചു…
“ അതുപിന്നെ ആദ്യം ജീവികൾ ഉണ്ടായത് കടലിലാണ്… പിന്നെ ഉഭയ ജീവികൾ ഉണ്ടായി… പിന്നെ ഇഴ ജന്തുക്കൾ… അങ്ങിനെ അങ്ങിനെ പിന്നീട് ഓരോന്നോരോന്നായി പരിണാമപ്പെട്ട് നമ്മൾ മനുഷ്യരും ഉണ്ടായി…

Leave a Reply

Your email address will not be published. Required fields are marked *