രാഘവായനം 4 [അവസാന ഭാഗം]

Posted by

“ ടാ നിന്നെ ഞാൻ… ” എന്നു പറഞ്ഞ് അവനെ തല്ലാനായി കയ്യേങ്ങിക്കൊണ്ട് ജാനകി രാഘവിന്റെ പുറകേ ഓടി…
ആ യുവ മിഥുനങ്ങൾ ആ കടൽക്കരയിലൂടെ ആർത്തുല്ലസിച്ച് ഓടുന്ന കാഴ്ച വളരെ മനോഹരമായിരുന്നു… അതിന് സാക്ഷിയായ സൂര്യൻ പതിയെ ചക്രവാളത്തിൽ മുങ്ങിത്താഴ്ന്നു… അപ്പോൾ​ ഭൂമിയുടെ അങ്ങേത്തലയ്ക്കൽ ചന്ദ്രൻ പൂർണ്ണശോഭയോടെ ഉയർന്നു വന്നു…
ആ നീലാവെളിച്ചത്തിൽ രാഘവിന്റെ കടൽക്കരയിലെ കാൽപ്പാദങ്ങൾ തെളിഞ്ഞുവന്നു… അപ്പോൾ​ ഏഴിഞ്ച് വലിപ്പമുള്ള അവന്റെ കാലടികളുടെ അരികിൽ നിന്ന് മണ്ണ് താഴേക്ക് അടർന്ന് അടർന്ന് പോയിക്കൊണ്ടിരുന്നു… ഇപ്പോൾ ആ കാൽപ്പാദങ്ങൾക്ക് ഒൻപതിഞ്ച് നീളമുണ്ട്… പണ്ടേതോ യുഗത്തിൽ അവതരിച്ച ഒരു മനുഷ്യന്റെ പാദങ്ങളോട് വളരെ താദാത്മ്യം പ്രാപിച്ചിരുന്നു ആ അടയാളങ്ങൾ…
രാഘവിന്റെ നിയോഗം… രാഘവിന്റെ യാത്ര… രാഘവായനം ഇവിടെ അവസാനിക്കുന്നു…

**********************************ശുഭം **********************************
വാൽക്കഷ്ണം :- എന്റെ ഈ കഥയ്ക്ക് പ്രോൽസാഹനം തന്ന എല്ലാ നല്ലവരായ വായനക്കാർക്കും എഴുത്തുകാർക്കും, നല്ല ചിത്രങ്ങൾ കവർ ഫോട്ടാ ആയി ഇട്ടുതന്ന XvX-നും പഴഞ്ചന്റെ ഹൃദയം നിറഞ്ഞ നന്ദി… ഈ കഥയിലെ പ്രദേശങ്ങളുടെ ഫോട്ടോസ് ഉൾക്കൊള്ളിച്ചിട്ടുള്ള PDF താമസിയാതെ upload ചെയ്യുന്നതാണ്… ഈ കഥ വായിച്ചവരെല്ലാം PDF-ഉം വായിക്കണമെന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു… നന്ദി… എന്ന്… സ്വന്തം  പഴഞ്ചന്‍ …(ഒപ്പ്)….

Leave a Reply

Your email address will not be published. Required fields are marked *