രാഘവ് തന്റെ ചിന്തകളെ മേയാൻ വിട്ടു… അപ്പോൾ ഒരു സ്ത്രീയുടെ കാര്യമാണ് സൂചിപ്പിക്കുന്നത്… അതിനോടൊപ്പം ഒരു പുഷ്പത്തിന്റെ കാര്യവും പറഞ്ഞിരിക്കുന്നു…
തന്റെ മൊബൈലിൽ ഇന്ന് കാണാൻ പോയ സ്ഥലങ്ങളുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് അവൻ നോക്കി… സ്ത്രീയും പൂവും… താനിന്ന് കേറിയിറങ്ങിയ സിഗരിയയിലെ സ്ഥലങ്ങൾ അവന്റെ മനസ്സിലേക്കോടിയെത്തി… അതേ അതുതന്നെ… ചുറ്റിവളഞ്ഞ് മുകളിലേക്ക് കേറിച്ചെല്ലുന്ന ഗുഹ… അവിടെയാണ് കുറേ സ്ത്രീകളെ വരച്ച് വച്ചിരിക്കുന്നത് കണ്ടത്… ആ ഫോട്ടോ പരതിയെടുത്ത് അതിൽ പൂവും പിടിച്ച് നിൽക്കുന്ന സ്ത്രീയെ അവൻ നിരീക്ഷിച്ചു… ഇത്തരം ഒരു സ്ഥലത്ത് ഒരു സ്ത്രീയെ പരാമർശിക്കണമെങ്കിൽ അത് ആ കല്ലറയുമായി അത്രമേൽ ബന്ധമുള്ള ഒരു സ്ത്രീയായിരിക്കും… അപ്പൊ അത് സീതയാണോ?… രാവണന്റെ മരണത്തിന് കാരണക്കാരിയായ സീതയല്ലാതെ അത് വേറെയാരും ആവാൻ വഴിയില്ല…
അവൻ ആ വാക്കിനെ പിരിച്ചെഴുതി… നാരീ- പുഷ്പ- കവാട – ഗമനേ… അതായത് സ്ത്രീ- പൂവ്- വാതിൽ- വഴി… തനിക്ക് കിട്ടിയ അറിവിന്റെ വെളിച്ചം അവന്റെ മുഖത്ത് പരന്നു… തന്റെ റൂമിന് പുറത്തെ ബാൽക്കണിയിൽ നിന്ന് മുകളിലേക്ക് നോക്കിയപ്പോൾ ഉദിച്ചുയർന്നു വരുന്ന ചന്ദ്രനെ കണ്ട് അവൻ ചിരിച്ചു… പിന്നെ തീഷ്ണമായ തന്റെ കണ്ണുകളെ സിഗരിയ റോക്കിലേക്ക് മേയാൻ വിട്ടു…
രാഘവായനം 4 [അവസാന ഭാഗം]
Posted by