പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Posted by

പഴയ തറവാട്ട്‌ വീട് ആണെങ്കിലും അക്കാലത് റെയര്‍ ആയ ഫര്‍ണിച്ചര്‍ ആണ് കൂടുതലും … നന്നായി അടുക്കി വെച്ചിരിക്കുന്നു

” കുടിക്കാന്‍ എടുക്കാടാ” അമ്മാമ അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോള്‍ ചായയുമായി വന്നു …നല്ല അസല്‍ എലക്കയിട്ട പാല്‍ ചായ

” ഡാ മോനെ …നീയിത്രേം പഠിച്ച സ്ഥിതിക്ക് ഇവിടെ നിന്നിട്ടോന്നും ഒരു കാര്യോമില്ല …വേണേല്‍ ഞങ്ങടെ എസ്റെറ്റില്‍ കണക്കെഴുതാനും മറ്റും തത്കാലം നിക്കാം …അത് കൊണ്ട് ഒരു പുരോഗതീം ഇല്ല … അവസാനം വരെ ഇവിടെ നിക്കാന്നെ ഉള്ളൂ … … ‘

ആന്‍റി പറഞ്ഞത് ശെരിയാണ് … അനിയത്തിയുടെ കല്യാണം വരെ ഇവടെ വേണമെങ്കില്‍ നില്‍ക്കാം … പക്ഷെ അത് കൊണ്ടൊരു മേല്‍ഗതി ഉണ്ടാവില്ല …

കുറച്ചു നേരം കൂടി വര്‍ത്തമാനം പറഞ്ഞിട്ട് ഞാനെഴുന്നേറ്റു …

” അമ്മാമേ ..എന്നാല്‍ ഞാനിറങ്ങട്ടെ …”

” ആ …അതെന്നാ പോക്കാടാ കൊച്ചെ … അച്ചായന്‍ വന്നിട്ട് കണ്ടിട്ട് നാളെ പോയാ മതി … ”
വേണ്ടായെന്നു പറഞ്ഞെങ്കിലും അമ്മാമയുടെ നിര്‍ബന്ധം മൂലം അവിടെ തങ്ങേണ്ടി വന്നു … ഉച്ചക്ക് ഊണും കഴിഞ്ഞൊന്ന് മയങ്ങി …

നാല് മണി കഴിഞ്ഞാണ് എഴുന്നേറ്റത്…

Leave a Reply

Your email address will not be published. Required fields are marked *