പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Posted by

” ആം ..കുറച്ചു പോണം ചേട്ടാ, …ചേട്ടന്‍ ഇതിലെ നേരെ പോയാ മതി ..പത്തു മിനുറ്റ് നടന്നാ ജേഴ്സിടെ വീടാകും …. അയ്യോ …. ചേട്ടന്‍ മലയാളി ആയിരുന്നോ ” അവന്‍റെ തലയിലിരുന്ന പുല്ലുകെട്ടു താഴെ വീണു …

” ചേട്ടാ … ആ ചേച്ചീടെ ആരാ … അവരോട് പറയല്ലേ ..ചേട്ടാ …വല്ലപ്പോഴും പുല്ലു ചെത്തുന്നതാ … ചതിക്കരുത് … ‘

” ഹേ … ഇല്ലടാ മോനെ ” ഞാന്‍ അവനെ സമാധാനിപ്പിച്ചുകൊണ്ട് പുല്ലു കെട്ടു തലയില്‍ വെച്ചു കൊടുത്തു … മറ്റേ പയ്യന്‍ സ്പീഡില്‍ നടന്നിരുന്നു അതിനകം എന്‍റെ മലയാളം കേട്ട് ..

ഞാന്‍ നടന്ന കാര്യമോര്‍ത്തു ചിരിച്ചു കൊണ്ട് വഴിയെ നടന്നു … ചൂട് കാലമാണെങ്കിലും റബര്‍ മരങ്ങള്‍ നില്‍ക്കുന്നത് കൊണ്ട് തണുപ്പുണ്ട് .. നേരിയ മഴക്കാറും ഉണ്ടോയെന്നൊരു സംശയം … അതോ മരങ്ങള്‍ കാരണമുള്ള ഇരുട്ടാണോ .. വഴിയുടെ ഇരു വശത്തും ചെറിയ നടപ്പ് വഴികള്‍ ഉണ്ട് .. വെട്ടാനുള്ള വഴിയാകും … ഇടക്ക് ഒരു കൈത്തോടും അതിലെ താഴെക്കൊഴുകുന്നുണ്ട്.

അല്‍പം കൂടി ചെരിഞ്ഞു താഴേക്കുള്ള വഴിയെ ഇറങ്ങിയപ്പോള്‍ ഒരു വീടിന്‍റെ മേല്‍ക്കൂര കണ്ടു … അല്‍പം ഇറക്കമുണ്ട് വീട്ടിലേക്ക് .. ഇറങ്ങി ചെല്ലുമ്പോള്‍ വീടിന്‍റെ കാഴ്ച കൂടുന്നു .. വലിയ വീടാണ് …

” ഹലോ ….. ഇവിടാരുമില്ലേ ? ഹലോ …. “

ഒന്ന് രണ്ടു പ്രാവശ്യം വിളിച്ചു നോക്കിയിട്ടും അകത്തു നിന്നും മറുപടിയോന്നുമില്ല … വലിയ വാതില്‍ അടഞ്ഞാണ് കിടക്കുന്നത് … കോളിംഗ് ബെല്‍ തപ്പിയപ്പോള്‍ ഇടത്തരം വലിപ്പമുള്ള ഒരു ഓട്ടുമണിയും , അതില്‍ ചണത്തിന്‍റെ കയറും കണ്ടു

Leave a Reply

Your email address will not be published. Required fields are marked *