ഞാൻ കുളിക്കണം എന്ന് കരുതിയാണ് വന്നത്. അപ്പോഴേക്കും മടി എന്നെ പിടികൂടിയിരുന്നു. ഞാൻ അവിടുന്ന് പുറത്തിറങ്ങി നടന്നു. അടുക്കള വഴി അകത്തേക്ക് കയറി. അമ്മയും കുട്ടിമാളു പിന്നെ അനിതയും പ്രാതലിനുള്ള പണികൾ തുടങ്ങിയിരുന്നു.
അമ്മ : നീ എവിടുന്നാ വരുന്നേ ?
ഞാൻ : കുറെ ദിവസമായില്ലേ പറമ്പിലേക്ക് ഒന്ന് ഇറങ്ങിയിട്ട്. ഒന്ന് നടന്നു നോക്കിയതാ.
അമ്മ : ഹ്മ്മ്… ഒന്നും കാലായിട്ടില്ല… നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ ?
ഞാൻ : ഒന്നും വേണ്ട, ഞാനൊന്ന് കുളിച്ചിട്ടു വരാം.
ഇതും പറഞ്ഞു ഞാനവിടുന്നു പോന്നു. ദേവകി, സീത, ശ്രീലേഖ ഇവരെയൊന്നും കാണുന്നില്ലല്ലോ. ഇതുവരെ എഴുന്നേറ്റില്ലേ ? മണി 7 ആവാറായി. പിള്ളേരൊന്നും ഇതുവരെ എഴുന്നേറ്റിട്ടില്ല. അച്ഛനും ഇളയച്ഛനും പത്രം വായിക്കുന്ന തിരക്കിലാണ്. ഞാൻ അവരെ ശ്രദ്ധിക്കാതെ മേലോട്ട് ഗോവണി കേറി.
മുകളിൽ എല്ലാ മുറികളും അടഞ്ഞു തന്നെയാണ് കിടക്കുന്നത്. ആരും എഴുന്നേറ്റില്ലേ ഇതുവരെ ??. ഞാൻ എന്റെ മുറിയിലേക്ക് തന്നെ പോയി. മിഥുൻ അവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഞാൻ അലമാരയിൽ നിന്ന് ഒരു ജോഡി ഷർട്ടും മുണ്ടും എടുത്ത് കുളിക്കാൻ കേറി. ദേഹം മുഴുവൻ വിയർത്തു ചെളിയും മണ്ണും പറ്റിപിടിച്ചിരുന്നു. എല്ലാം നന്നായി തേച്ചുരച്ചു കഴുകി.