അവൻ പറഞ്ഞു… ഒന്നും… പറ്റില്ല.. നീ… പേടിക്കേണ്ട…
അവൾ പറഞ്ഞു… എന്നെ വേഗം കല്യാണം കഴിക്കണം… ഇല്ലെങ്കിൽ ഞാൻ മരിക്കും എനിക്ക് പേടിയാവുന്നു..
അവൻ പറഞ്ഞു… എന്തിനാ കല്യാണം നമ്മുക്കിങ്ങനെ സുഗിച്ചു ജീവിച്ചാൽ പോരെ… കല്യാണമൊക്കെ എന്തിനാ…
അതുകേട്ടതും അവൾ തരിച്ചിരുന്നു പോയി…
അവൾ പറഞ്ഞു… ഡാ.. നിയെന്നെ…ചതിക്കുവായിരുന്നോ…
അവൻ പറഞ്ഞു… ചതിയൊ… എന്ത് ചതി… നിന്നെ… ഞാൻ സ്വർഗം കാണിച്ചില്ലേ അത് പോരെ… നിനക്ക്… ഇതുപോലെ എന്നും നിന്നെ സ്വർഗം കാണികാം ഞാൻ…
അവൾ കരഞ്ഞു… കൊണ്ട്… എഴുന്നേറ്റു പറഞ്ഞു… ഡാ..
നീ… എന്നെ…
ഇല്ല… ഞാനിനി ജീവിച്ചിരിക്കില്ല…
അവൻ പറഞ്ഞു… ജീവിക്കുകയോ മരിക്കുകയോ നിന്റെ ഇഷ്ടം… ഞാൻ പോകുന്നു… ഇതു മൂന്നാമതൊരാൾ അറിഞ്ഞാൽ മാനം പോകുന്നത് നിനക്കായിരിക്കും അറിയാല്ലോ… അത് കൊണ്ട് സുക്ഷിച്ചാൽ നിനക്ക് നല്ലത്…
അതും പറഞ്ഞു അവൻ ഷർട്ട് ഇട്ടു പോയി….
അവൾ കരഞ്ഞു കൊണ്ട് അവിടെ തന്നെ ഇരുന്നു…
ആതിര പറഞ്ഞു നിർത്തി….