ഒരു തുടക്കകാന്റെ കഥ 12

Posted by

“ പിന്നേ….. പെണ്ണിന് നല്ല ഭംഗിയല്ലേ . എത്ര ചെക്കന്മാരാ എന്നും പോകാൻ നേരം ഇവളെ കാണാൻ വരുന്നത് “

“ ആഹാ … അത് കൊള്ളാലോ . “

“ ഒന്ന് പോയേ ചേച്ചി ചുമ്മാ അതും ഇതും പറയാതെ “

“ അതും ഇതുമോ നീ വൈകിട്ട് ബസ് സ്റ്റോപ്പിലേക്ക് വാ ഹരി ഞാൻ കാണിച്ചു തരാം എത്ര പേരാ വരുന്നതെന്ന്”

“ ദേ ചേച്ചി ചുമ്മാ ഇരിക്കുട്ടോ… “

“ എന്നിട്ട് അതിൽആരേം ഇഷ്ടപ്പെട്ടില്ല “

“ ഞാൻ ഒന്നും നോക്കിലാ “

“ ദൈവമേ കള്ളം . ഞാൻ അന്ന് ചോദിച്ചപ്പോൾ പറയുവാട . ഇവന്മാരെ ഒന്നും കാണാൻ കൊള്ളില്ല , എല്ലാം ഒരുമാതിരി എല്ല് കണ്ട പട്ടിയെ പോലാണെന്ന്”

“ എന്റെ കൃഷ്ണാ ഈ ചേച്ചിയെ ഞാൻ കൊല്ലുട്ടോ .. സത്യം ഹരി ഇത് ഞാൻ പറഞ്ഞതല്ല ഈ ചേച്ചി പറഞ്ഞതാ . കഴിഞ്ഞ ദിവസം ബസ് കയറാൻ നിൽക്കുമ്പോ ഒരു ചെക്കൻ വന്ന് ഒരേ നോട്ടം . ചേച്ചി പറഞ്ഞു എന്നെ കാണാൻ ആണെന്ന് . ഞാൻ പറഞ്ഞു ചേച്ചിയെ കാണാൻ ആണെന്നും . എന്നിട് ചേച്ചി അത് ഉറപ്പിക്കാൻ വേണ്ടി , എന്നെ അവിടെ നിർത്തിയിട്ട്, കുറച്ചപ്പുറത്തേക്ക് നടന്നു , അപ്പൊ ദേ ആ ചെക്കൻ ചേച്ചിയെ തന്നെ നോക്കി നിൽക്കുന്നു “

“ കൊള്ളാലോ ചേച്ചിയെ ….”

“ ഉം… ഉം .. ഓരോ തെണ്ടികളുടെ നോട്ടം കാണുമ്പോ കലി കേറും “

“ നിന്ന് കൊടുത്തിട്ടല്ലേ “

അത് കേട്ടപ്പോൾ നൻസിക്ക് അല്പം വിഷമം ആയി
വാടിയ മുഖം അപ്പുവിന് നേരെ പിടിച്ചു

“ നീ തന്നെ അത് പറയണം “

Leave a Reply

Your email address will not be published. Required fields are marked *