ഒരു തുടക്കകാന്റെ കഥ 12

Posted by

നാൻസി ഒന്നും മിണ്ടാതെ താഴേക്ക് ഇറങ്ങി . അപ്പു കൗണ്ടറിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ചു വന്നു .

“ നീ ഇത്ര നേരം എന്നാ എടുക്കുവായിരുന്നു “

“ ഞാൻ ചെറിയച്ഛന്റെ കൂടെ പോയി ഒരു ഐസ്ക്രീം കഴിച്ചു “

“ തെണ്ടി എന്നെ കൂട്ടാണ്ട് പോയല്ലേ “

“ ഹു ഹു ഹു …” അവൾ കളിയാക്കികൊണ്ട് അകത്തേക്ക് കയറി .

“ ശ്രീജേച്ചി ഇവള് വല്ലതും വാരി വലിച്ച് ഇട്ടാൽ ഒരു മടിയും കൂടാതെ അവളെക്കൊണ്ട് തന്നെ മടക്കി വെപ്പിച്ചോട്ടോ “

അപ്പുവിന്റെ ആ കമൻഡ് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു . കുഞ്ചു അപ്പുവിനെ നോക്കി കോഞ്ഞണം കുത്തി നടന്നു .

ഉച്ചയായപ്പോൾ ചെറിയച്ഛൻ വന്ന് കുഞ്ഞുവിനേം കൂട്ടി വീട്ടിലേക്ക് പോയി . ആഹാരം കഴിക്കാറായപ്പോൾ അമ്പിളി വന്നു വിളിച്ചു.

“ ഹരീ കഴിക്കാം “

“ ആം കഴിക്കാം “

അവൻ അവളുടെ പുറകെ മുകളിലേക്ക് കയറി

“ എത്ര നേരായി കൊച്ചുമുതലാളി കാത്തിരിക്കുന്നു. “

നാൻസിയുടെ ആ കളിയാക്കിയുള്ള വിളികേട്ട് അപ്പു അമ്പിളിയെ നോക്കി അമ്പിളി അത് കേട്ടിട്ട് ചെറുതായൊന്ന് ചിരിച്ചു .

“ എന്നാ നാൻസിചേച്ചിയെ വിശപ്പ് കൂടുതലാണോ ഇന്ന് “

Leave a Reply

Your email address will not be published. Required fields are marked *