അപ്പു ചിരിച്ചുകൊണ്ട് പടികളിറങ്ങി താഴെക്കെത്തി ബ്രെഷും എടുത്ത് മൂവാണ്ടൻ മാവിൻ ചുവട്ടിലെ തണലിൽ രാവിന്റെ തണുത്ത ഇളം കാറ്റും കൊണ്ട് പല്ലു തേച്ചുകൊണ്ടിരിന്നു.
“ ഏട്ടാ ….”
“ഉം”
“ ഇന്ന് ക്ലാസ് തുടങ്ങുന്നുണ്ടോ “
“ ഇല്ല നാളെ എന്തേ “
“ കടയിൽ പോകുന്നുണ്ടോ ഇന്ന് “
“ ഉണ്ടല്ലോ “
“ ഞാനും വന്നോട്ടെ “
“ എന്തിന് “
“ ഡ്രെസ്സ് വേണം “
“ നീ ചെറിയച്ഛൻ ഉച്ചയ്ക്ക് വരുമ്പോ ആ കൂടെ പോരെ “
“ ഞാൻ രാവിലെ വരാം നിങ്ങളുടെ കൂടെ “
“ അതെന്തിനാ രാവിലെ , ഉച്ചയ്ക് വന്നാൽ പോരെ “
“ അതെന്തിനാ ഉച്ചയ്ക്ക് രാവിലെ പോരെ “
“ നീ എന്തേലും കാണിക്ക് “
കുഞ്ചു തുള്ളിച്ചാടി അകത്തേക്ക് കയറി .അപ്പു പല്ലും തേച്ച് കുളി ഒക്കെ കഴിഞ്ഞ് മുറിയിലെത്തി. ഒരു വെള്ളമുണ്ടും ഷർട്ടും ഇട്ട് അവൻ ചായകുടിക്കാൻ ഇറങ്ങി . ചെറിയച്ഛനും കുടിച്ച് കഴിഞ്ഞപ്പോൾ അവർ യാത്രയായി.