അവൾക്ക് പിന്നെ ഒന്നും മിണ്ടാൻ തോന്നിയില്ല . ചമ്മലോ എന്തോ അവളിൽ ഉണ്ടായി . അവളുടെ നിശബ്ദത കണ്ടപ്പോൾ അപ്പുവിൻടെ മൂഡ് നോർമലായി .
അവന് പെട്ടന്ന് എന്തോ വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി . അത്രയും നേരം നല്ല കമ്പനി ആയിരുന്നിട്ട് പെട്ടന്ന് സൈലന്റ് ആയപ്പോൾ എന്തോ ഒരു ഒറ്റപ്പെടൽ പോലെ.
കുറച്ചു നേരം കൂടി തടവിയിട്ട് ഒന്നും പറയാതെ അവൾ നടന്നു പോയി .
അല്പം നിരാശയോടെ അവൻ വെള്ളം കുടിച്ച് താഴേക്ക് ഇറങ്ങി.
ഇറങ്ങി വരുന്ന ഹരിയെ കണ്ടിട്ട് നാൻസി ഒന്ന് നോക്കി പക്ഷെ അവൻ അവളെ ശ്രെദ്ധിക്കാതെ കൗണ്ടറിൽ പോയി ഇരുന്നു .
മൈൻഡ് ചെയ്യാതെ പോയത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു.
വൈകുന്നേരം ആയപ്പോൾ കണക്ക് കൂട്ടുവാൻ ഹരി മുകളിലേക്ക് കയറി. അമ്പിളിക്ക് അവനെ കാണാൻ ഉള്ള ചമ്മലു കാരണം മുകളിലേക്ക് കയറിയതെ ഇല്ല. ചായ കുടിക്കാറായപ്പോൾ നാൻസി ചായയുമായി മുകളിലേക്ക് കയറി.
അവൾ അവന്റെ മുന്നിൽ ചായ വച്ചിട്ട് മിണ്ടാതെ നിന്നു .
അവൻ നാൻസി പിണക്കത്തിൽ ആണെന്ന കാര്യം ശ്രെദ്ധിക്കാതെ അല്പം ഗൗരവത്തോടെ കണക്ക് കൂട്ടുകയായിരുന്നു.
“ ചേച്ചി ഒന്നിരുന്നെ . ഈ പർച്ചേസ് രജിസ്റ്ററിൽ ഈ ബില്ലുകൂടി ചേർത്തെ “
അവൾ ഒന്നും മിണ്ടാതെ അവൻ കാണിച്ച ബില്ല് വാങ്ങി എഴുതാൻ തുടങ്ങി
അപ്പുറത്ത് നിന്നും ഒരു അനക്കവും കാണാത്തത്കൊണ്ട് അവൻ ഒന്ന് നോക്കി .