ഒരു തുടക്കകാന്റെ കഥ 12

Posted by

ഒരു തുടക്കകാരന്‍റെ കഥ 12

Oru Thudakkakaarante Kadha Part 12 bY ഒടിയന്‍ | Previous Part

സൂര്യ രശ്മികൾ ജനൽ വാതിലിലൂടെ മുറികളിലാകെ പടർന്നിരുന്നു. ജനൽ വാതിലിന് അരികിലുള്ള മാവിൻ ചില്ലയിലിരുന്ന് കിളികൾ പുലർകാലത്തെ പ്രസന്നമായ ചിലച്ചിലാൽ സ്വാഗതം ചെയ്യുന്നു .

കണ്ണുകൾ തുറന്ന് ആ സുന്ദരമായ പ്രഭാതത്തിലേക്ക് സന്തോഷം നിറഞ്ഞ മനസ്സാലെ അവൻ സ്വാഗതം ചെയ്തു . അപ്പു ജനൽ വാതിൽക്കൽ ചെന്ന് പ്രഭാതത്തിന്റെ ആ സൗന്ദര്യം നോക്കിനിന്നു. അവന്റെ ചിന്തകളിൽ അവൾ ഓടിവന്നു , ആ എഴുദിനങ്ങൾ ജീവിതത്തിൽ പ്രണയവും , ലാളനയും , ഇണക്കവും, പിണക്കവും ,കൊഞ്ചലും , ചിണുങ്ങലും, കാമവും , ശാസനയും ഒക്കെ നിറഞ്ഞു കവിഞ്ഞൊഴുകിയ ആ ഏഴു ദിനങ്ങൾ.

അവന്റെ മുഖം പുഞ്ചിരി തൂകിനിന്നു . അമ്മു …. അവൾ …… അവൾ സന്തോഷം മാത്രം പരത്താൻ അറിയുന്ന ഒരു പാവം.

അവൻ ആ ചിന്തകളിൽ നിന്നും മാറാതെ അവളെയും മനസ്സിൽ ഓർത്ത് മുറിക്ക് പുറത്തേക്ക് ഇറങ്ങി . അപ്പോഴും അവന്റെ മുഖം പുഞ്ചിരിച്ചു നിന്നു.

“ ഡാ …..”

ആ വിളികേട്ട് അവൻ തിരിഞ്ഞു നോക്കി . അവന്റെ ഭാവം കണ്ട് അവനെ നോക്കി നിൽക്കുകയായിരുന്നു കുഞ്ഞമ്മ

“ എന്താ മോനെ ഒറ്റയ്ക്കോരു ചിരി വട്ടായോ . ഇന്നലെ വരെ വിഷമിച്ചിരുന്ന ചെക്കനാ ദേ നേരം വെളുത്തപ്പോൾ ചിരിച്ചോണ്ട് നടക്കുന്നു. എന്താടാ”

“ ഏയ്‌ ഒന്നുല്ല “

“ ഒന്നുല്ലേൽ നിനക്ക് പ്രാന്തായി “

“ ഹ ഹ ഹ “

Leave a Reply

Your email address will not be published. Required fields are marked *