ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

Posted by

ഞാൻ സിഗരറ്റ് തീർത്തിട്ട് ചായയും കുടിച്ച് ഒരു സൈഡിലേക്ക് മാറി നിന്ന് കൊണ്ട് കിട്ടിയ നമ്പറിൽ വിളിച്ചു… ഒരു ബാസ്സ് ഉള്ള സ്ത്രീ ശബ്ദം ആയിരുന്നു. ഞാൻ പറഞ്ഞു അനീഷിന്റെ ഫ്രണ്ട് ആണ് അൻസിൽ.

വസുന്ധര: അവൻ പറഞ്ഞിട്ടുണ്ട് മോനെ പറ്റിയോക്കെ ഫോട്ടോയും കണ്ടിട്ടുണ്ട് നേരിട്ട് കണ്ടിട്ടില്ല എന്താ മോനെ കാര്യം. ഞാൻ: ഡോക്ടറെ മുഴുവൻ പ്രശ്നം ആണ് അത്യാവശ്യം ആയി എനിക്കൊന്ന് കൺസൾട്ടന്റ് ചെയ്യണം.

വസുന്ധര: അയ്യോ മോനേ ഞാനിപ്പോ മെഡിക്കൽ കോളേജിൽ ആണ് നാളെ ഉച്ചകഴിഞ്ഞ് വീട്ടിൽ വരുള്ളു. മോന് അഡ്രസ് അറിയുവോ..?..

ഞാൻ: ഇല്ല നാളെ ഉറപ്പ് ആണോ..?…

വസുന്ധര: മോൻ വെറുതെ ടെൻഷൻ അടിക്കണ്ട ക്കൂൾ ആയിട്ട് ഇരിക്ക്‌ നാളെ ഉറപ്പായും നമുക്ക് നേരിട്ട് കണ്ട് സംസാരിക്കാം പോരെ….

ഞാൻ: ശെരി മാഡം. എനിക്ക് കറക്റ്റ് വഴി അറിയില്ല… വീട്ടിലേക്ക്…

വസുന്ധര: അതൊന്നും കുഴപ്പം ഇല്ല ഞാൻ ഉച്ചക്ക് നാളെ അങ്ങോട്ട് വിളിച്ചോളാം പോരെ, ലോക്കേഷൻ അയച്ചും തരാം ഇത് തന്നെയല്ലേ നമ്പർ.

ഞാൻ: അതെ മാഡം… അപ്പോ ഓക്കേ…

വസുന്ധര: എന്ന ശരി മോനെ…! കുറച്ച് തിരക്കുണ്ട് എന്തേലും അത്യാവശ്യം ആണെങ്കിൽ മോൻ വിളിച്ചോ..??.  ഫോണിലൂടെ ഞാൻ കൺസൽടടന്റ് ചെയ്യാം പോരെ….

Leave a Reply

Your email address will not be published. Required fields are marked *