മഠം വക റൂമുകളിൽ അവിടുത്തെ സ്റ്റാഫുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ മാത്രം താമസിക്കുക കാര്യമില്ലാതെ മഠത്തിൽ പ്രവേശിക്കരുത് തുടങ്ങിയ നിയമങ്ങൾ എനിക്കെന്തോ അരോചകമായിത്തുടങ്ങി .എല്ലാത്തിൽനിന്നും വിട്ടകന്നുമാറാൻ ഞാനും ആഗ്രഹിച്ചു ദിവസങ്ങൾ വിരസമായി കടന്നുപോയി .ഓർഫനേജിലെ ദിനങ്ങളെ ഓർമപ്പെടുത്തി ഞാൻ വീണ്ടും വായനയുടെ ലോകത്തു അഭയം പ്രാപിച്ചു .
ആശുപത്രീയിൽ ഏതോ രോഗിക്ക് അടിയന്തിരമായി ഡോക്ടറുടെ ആവശ്യം വന്നതിനാൽ സിസ്റ്റർ റോസിന് ആശുപത്രിയിൽ പോകേണ്ടതായി വന്നു .മറ്റാരുമില്ലാത്തതിനാൽ മഠത്തിലെ കാർ ഓടിക്കാൻ മദർ എന്നെ വിളിച്ചു .കാറിൽ എന്റെ കൂടെ റോസ് സിസ്റ്ററും മറ്റൊരു സിസ്റ്ററും കയറി .ഡ്രൈവിങ്ങിനിടെ ഞാൻ സിസ്റ്ററിനെ കണ്ണാടിയിലൂടെ നോക്കി .പഴയ പ്രസരിപ്പോ ചുറുചുറുക്കോ സിസ്റ്ററിൽ ഞാൻ കണ്ടില്ല .ക്ഷീണിതയായി അവർ കാണപ്പെട്ടു .കയ്യിലെ കൊന്തയിൽ പിടിച്ചു ഏതോ പ്രാർത്ഥന ഉരുവിടുകയായിരുന്നു സിസ്റ്റർ .ഞങ്ങൾ ഒന്നും സംസാരിച്ചില്ല .ആശുപത്രിയിൽ എത്തിയതും സിസ്റ്റർ വേഗത്തിൽ അകത്തേക്ക് കയറി .ഭാഗ്യവശാൽ സിസ്റ്റർ എത്തിയപ്പോഴേക്കും പ്രസവം നടന്നിരുന്നു .അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന വാർത്തയാണ് സിസ്റ്ററിനെ കാത്തു അവിടെ ഉണ്ടായിരുന്നത് .പ്രസവം നടന്നെങ്കിലും അല്പം നേരം അവിടെ ചിലവഴികാൻ സിസ്റ്റർ തീരുമാനിച്ചു .ഞാൻ മെല്ലെ സിസ്റ്ററിന്റെ അടുത്തേക്ക് ചെന്നു .
സിസ്റ്റർ സുഗാണോ
സുഖം എബി …നിനക്കോ
സുഖമാണ് ….സിസ്റ്റർ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു
ഒന്ന് പുഞ്ചിരിച്ചതല്ലാതെ അവർ മറുപടി ഒന്നും പറഞ്ഞില്ല
എന്താണ് സിസ്റ്റർ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടോ …