എന്നെ നോക്കി റോസ് പുഞ്ചിരിച്ചു .അതെനിക്കുള്ള ക്ഷണമാണോ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല .റോസും ഇതാഗ്രഹിക്കുന്നുവോ കണ്ടന്നുകയറി എന്തെങ്കിലും ചെയ്യാൻ എന്റെ മനസ്സ് അനുവദിച്ചില്ല .വശ്യമായി റോസ് പുഞ്ചിരിച്ചു .അതുവരെ കാണാത്ത ഒരു ചിരി റോസിൽ നിറഞ്ഞു നിക്കുന്നത് എനിക്ക് വല്ലാത്ത വികാരം നിറച്ചു .
കൂടുതൽ നേരം റോസിനെ നോക്കിയിരിക്കാൻ എനിക്കായില്ല .നിയന്ത്രണം വിട്ടു വല്ലതും ചെയ്തു പോയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമായില്ല .നിലത്തു വിരിച്ച പായയിൽ ഞാൻ കിടന്നു .എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ അടുത്ത് പായ വിരിച്ചു റോസും കിടന്നു .ഇവളിതെന്തിനുള്ള പുറപ്പാടാ എങ്ങനൊക്കെയോ ഞാൻ എന്നെത്തന്നെ പിടിച്ചു നിർത്തുകയാണ് അപ്പോഴാണ് ഇവളുടെ പ്രകോപനപരമായ പ്രവർത്തികൾ ..എന്റെ അടുത്ത് കിടന്നു റോസ് എനിക്കഭിമുഖമായി ചെരിഞ്ഞു കിടന്നു എന്നെ നോക്കി ..
നിനക്കെന്താ ഒരു വല്ലായ്മ
ഏയ് വെറുതെ തോന്നുന്നതാ
അങ്ങനെ വെറുതെ തോന്നുന്നതൊന്നുമല്ല
ഒന്നുമില്ലന്നെ
നിനക്ക് നുണ പറയാൻ അറിയില്ല എബി
ഇല്ല റോസ് എനിക്ക് കുഴപ്പമൊന്നുമില്ല